KeralaCinemaMollywoodLatest NewsNewsEntertainment

അങ്ങനെയൊരു കാലം; കോളേജ് കുമാരിയായിരുന്ന ഈ താരത്തെ മനസ്സിലായോ?-വൈറലായി ഫോട്ടോസ്

സെലിബ്രിറ്റികളിൽ ഒട്ടുമിക്കവരും അവരുടെ പഴയകാല ചിത്രങ്ങളും ഓർമകളും പൊടിതട്ടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്.അത്തരത്തിൽ ഒരു പഴയ കാല ചിത്രമാണ് പാർവതി തിരുവോത്തും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നതും.

കോവിഡ് ഭീതി ഒഴിഞ്ഞു പോകാത്തതിനാൽ സിനിമ ഇനിയും സജീവമാകാനുണ്ട്. അതുകൊണ്ടു തന്നെ വീട്ടിലിരിക്കുന്ന സെലിബ്രിറ്റികളിൽ ഒട്ടുമിക്കവരും അവരുടെ പഴയകാല ചിത്രങ്ങളും ഓർമകളും പൊടിതട്ടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ്. നടി പാർവതി തിരുവോത്ത് പങ്കുവച്ച ഒരു ചിത്രമാണ് അക്കൂട്ടത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വെെറലായിരിക്കുന്നത്.

കോളേജ് കാ​ലഘട്ടത്തിലെ ഓർമയാണിത്. തിരുവനന്തപുരം ഓൾ സെയ്ന്റ് കോളേജിലെ ഡി​ഗ്രി കാലഘട്ടത്തിൽ സുഹൃത്തിനൊപ്പം ക്ലാസ് റൂമിൽ വച്ച് പകർത്തിയ ഒരു മനോഹര ചിത്രം. നേരത്തേ കുട്ടിക്കാലത്തെ ചിത്രങ്ങളും പാർവതി പങ്കുവച്ചിരുന്നു. കുട്ടിക്കാലത്ത് ക്യമറയെ ഭയപ്പെട്ടിരുന്ന പെൺകുട്ടിയായിരുന്നുവെന്നും ഒരുപാട് പരിശ്രമങ്ങൾക്ക് ശേഷമെടുത്ത ചിത്രമാണിതെന്നുമാണ് പാർവതി അതോടൊപ്പം കുറിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button