COVID 19KeralaLatest NewsNews

ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റത്തിന് പരിഹാരം ചെയ്ത പൂന്തുറ നിവാസികൾ

തിരുവനന്തപുരം : ആരോ​ഗ്യപ്രവർത്തകരോടെ മാപ്പു പറഞ്ഞ് പൂന്തുറ നിവാസികൾ. കാറുകളിൽ വരുന്ന ആരോ​ഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തിയാണ് പൂന്തുറ നിവാസികൾ സ്വീകരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമങ്ങൾ തെറ്റായ പ്രവണതയാണെന്ന് മനസിലാക്കിയാണ് ആരോ​ഗ്യപ്രവർത്തകരോട് ക്ഷമാപണം നടത്തിയത്. വീടിനു മുകളിൽ നിന്നും വഴിയരികിൽ നിന്നുമാണ് നാട്ടുകാർ പുഷ്പവൃഷ്ടി നടത്തിയത്.

കൊവിഡ് വ്യാപനം ശക്തമായ പൂന്തുറയിൽ ജോലിക്കെത്തിയ ആരോഗ്യപ്രവർത്തകരെ തൊടാനും അവരുടെ നേരെ ചുമയ്ക്കാനും തുപ്പാനും ശ്രമമുണ്ടായത് ദേശീയതലത്തിൽ തന്നെ വാർത്തയായിരുന്നു.  കൊവിഡിനെതിരെ മാസങ്ങളായി പോരാടുന്ന ആരോഗ്യപ്രവർത്തകർക്ക് നേരെയുണ്ടായ മോശം പെരുമാറ്റം പൂന്തുറയ്ക്ക് ആകെ ചീത്തപ്പേര് ഉണ്ടാക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തിലാണ് പ്രദേശത്തെ വൈദികരടക്കം മുൻകൈയ്യെടുത്ത് ആരോഗ്യപ്രവർത്തകർക്ക് സ്വീകരണമൊരുക്കിയത്.

രോ​ഗത്തെ ചെറുക്കാൻ ആരോ​ഗ്യപ്രവർത്തകരുടെ കൂടെയുണ്ടാകുമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അവർ വ്യക്തമാക്കി. പൂന്തുറ സെന്റ് തോമസ് സ്കൂളാണ് കോവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രം തയ്യാറാക്കിയത്. 92 കിടക്കകളാണ് ഇവിടെ എത്തിച്ചത്. ഇന്ന് മുതൽ രോഗം സ്ഥിരീകിരിക്കുന്നവരെ ഇവിടേക്കാണ് മാറ്റുക. മറ്റൊരു ചികിത്സാകേന്ദ്രവും തയ്യാറാക്കുന്നുണ്ട്. പരിശോധനകൾ ഇന്നു മുതൽ പൂർണ്ണ തോതിലാക്കുന്നതിനാൽ രോഗികളുടെ എണ്ണം വീണ്ടും ഉയരാനാണ് സാധ്യത. ഇതുവരെ നടത്തിയ 1366 ആന്റിജൻ പരിശോധനകളിൽ 262 പേർക്കാണ് ഈ മേഖലയിൽ പോസിറ്റീവായി കണ്ടെത്തിയത്. പൂന്തുറ സ്റ്റേഷനിലെ 30ലേറെ പൊലീസുകാരും ശംഖുമുഖം അസി. കമ്മീഷണറും അടക്കം നിരീക്ഷണത്തിൽ പോയതിനാൽ പുതിയ സംഘത്തിനാണിപ്പോൾ ക്രമസമാധാനത്തിന്റെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button