COVID 19KeralaLatest NewsNews

പുഷ്പവൃഷ്ടി നടത്തി ആരോഗ്യ പ്രവർത്തകരെ സ്വീകരിച്ച പൂന്തൂറയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നൽകിയും ആരോഗ്യ പ്രവർത്തകരെ സ്വീകരിച്ച പൂന്തൂറയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്കു നേരെ പൂന്തുറയിൽ അതിക്രമം ഉണ്ടായെന്ന് ആരോപണങ്ങളുയർന്നിരുന്നു. ലോകത്ത് ഒരിടത്തും നടക്കാത്ത വിധത്തിലുള്ള ചില സമീപനമാണ് ആരോഗ്യ പ്രവർത്തകരുടെ നേരെയുണ്ടായതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ സമൂഹമാധ്യമത്തിലും വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചത്.

Read also: കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന രണ്ട് സ്ത്രീകള്‍ മരിച്ചു ; പരിശോധനാ ഫലം വന്നിട്ടില്ല

ഞായറാഴ്ച ആയുഷ് സെന്ററിൽ എത്തിയ ആരോഗ്യപ്രവർത്തകരെ പൂന്തൂറ സെന്റ് തോമസ് പള്ളി വികാരി ഫാ. ബെബിൻസണിന്റെ നേതൃത്വത്തിലാണ് ബൊക്കെ നൽകി സ്വീകരിച്ചത്. ആരോഗ്യ പ്രവർത്തകർക്കു സ്വീകരണം നൽകിയതു കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

https://www.facebook.com/watch/?t=6&v=2578553945738732

shortlink

Related Articles

Post Your Comments

Related Articles


Back to top button