KeralaLatest NewsNews

ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമം അനുവദിക്കില്ല: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള ആക്രമം അനുവദിക്കില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച ഡോ വന്ദനാദാസിന്റെ ഛായാചിത്രം അനാച്ഛാദനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

Read Also: റഷ്യയില്‍ പട്ടാള അട്ടിമറിക്ക് ശ്രമിച്ച വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് അഭ്യൂഹം

ഏറെ വേദനയോടെയാണ് ഡോ. വന്ദനാദാസിനെ കേരളം ഓർക്കുന്നത്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ എടുത്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കുറ്റക്കാർക്കെതിരേ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേഷ് അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ ജേക്കബ് വടക്കേടത്ത്, ഫൈസൽ ബഷീർ, സൂപ്രണ്ട് സുനിൽ കുമാർ, ആർ എം ഒ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Read Also: വേളി ടൂറിസ്റ്റ് വില്ലേജിൽ കൺവെൻഷൻ സെന്റർ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാകും: മന്ത്രി ആന്റണി രാജു

shortlink

Related Articles

Post Your Comments

Related Articles


Back to top button