News

ഗൾഫിൽ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു

റിയാദ് : കോവിഡ് ബാധിച്ച് സൗദി അറേബ്യയിൽ രണ്ടു മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം വേങ്ങര പറപ്പൂര്‍ ഇരിങ്ങല്ലൂര്‍ സ്വദേശി അരീക്കുളങ്ങര അഷ്‌റഫ് (42), പുനലൂര്‍ കാര്യറ, തൂമ്പറ സ്വദേശി വട്ടയത്ത് അമീര്‍ ഖാന്‍ (45) എന്നിവരാണ് മരിച്ചത്.

അമീര്‍ ഖാന്‍ സൗദി പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബുവിലാണ് മരിച്ചത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായിരുന്നു. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരിക്കെയാണ് ശനിയാഴ്ച രാവിലെ താമസ സ്ഥലത്ത് മരിച്ചത്. യാംബുവില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം.നേരത്തെ ജുബൈലില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്ന അമീര്‍ ഒമ്പത് വര്‍ഷമായി യാംബുവിലാണ്. അവധിയില്‍ നാട്ടില്‍ പോയ ശേഷം ജനുവരി 14നാണ് തിരിച്ചെത്തിയത്.

പിതാവ്: ശാഹുല്‍ ഹമീദ് റാവുത്തര്‍, മാതാവ്: ഫാത്വിമ ബീവി, ഭാര്യ: ഷംല, മക്കള്‍: ഷംസിയ, അല്‍സാമില്‍, സഹല്‍ മുഹമ്മദ്. മൂന്ന് ദിവസം പ്രായമുള്ള ഒരു മകനും ഉണ്ട്. സഹോദരങ്ങള്‍: സൈന്‍ റാവുത്തര്‍, ശരീഫ് റാവുത്തര്‍, അബ്ബാസ് റാവുത്തര്‍ (യാംബു), ആമിന ബീവി, സബീല ബീവി, റഷീദ ബീവി.

അരീക്കുളങ്ങര അഷ്‌റഫ് ജിദ്ദയിലാണ് മരിച്ചത്. ജിദ്ദയിലെ ബനീ മാലിക്കില്‍ താമസ സ്ഥലത്ത് വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത് . ഭാര്യ: ഹാജറ, മക്കള്‍: അനസ് മാലിക്ക് (18), അന്‍ഷിദ (14), അര്‍ഷദ് (ഏഴ്). മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കുന്ന കെ.എം.സി.സി വെല്‍ഫയര്‍ വിങ് നേതാവ് ജലീല്‍ ഒഴുകൂര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button