COVID 19Latest NewsNewsIndia

‘കോവിഡിനെതിരായ ഏറ്റവും മികച്ച പോരാട്ടങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ’ ; പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ചണ്ഡീഗഢ് : ഇന്ത്യയുടെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും കൊറോണ പ്രതിരോധം മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗുരുഗ്രാമില്‍ സിആര്‍പിഎഫ് സംഘടിപ്പിച്ച ഓള്‍ ഇന്ത്യ ട്രീ പ്ലാന്റേഷന്‍ ക്യാമ്പയിനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയെ പോലൊരു രാജ്യം എങ്ങനെയാണ് കോവിഡ് 19 നെതിരെ പൊരുതുക എന്ന് എല്ലാവരും ചിന്തിച്ചിരുന്നു, ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് കോവിഡിനെതിരെയുളള ഏറ്റവും വിജയകരമായ പോരാട്ടങ്ങളിലൊന്ന് എങ്ങനെയാണ് ഇവിടെ നടക്കുന്നതെന്ന് ലോകം മുഴുവന്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് അമിത് ഷാ പറഞ്ഞു.

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ നമ്മുടെ സുരക്ഷാസേനയും വലിയ പങ്കുവഹിക്കുന്നുണ്ട്. അതാര്‍ക്കും നിഷേധിക്കാനാവില്ല. ഇന്ന് ഞാന്‍ കോവിഡ് 19 പോരാളികളെ സല്യൂട്ട് ചെയ്യുകയാണ്. തീവ്രവാദത്തിനെതിരെ മാത്രമല്ല ജനങ്ങളുടെ സഹായത്തോടെ കോവിഡിനെതിരെയും എങ്ങനെയാണ് പോരാടേണ്ടതെന്ന് തങ്ങള്‍ക്കറിയാമെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണ്.’- അമിത് ഷാ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button