COVID 19KeralaLatest NewsNews

ആലപ്പുഴയില്‍ ഇന്ന് 119 പേര്‍ക്ക് കോവിഡ് 19 ; ജില്ലയില്‍ 500ലധികം പേര്‍ ചികിത്സയില്‍, രോഗബാധിതരുടെ വിശദാംശങ്ങള്‍

ആലപ്പുഴ : സംസ്ഥാനത്ത് കോവിഡ് കുതിപ്പ് തുടരുകയാണ്. തുടര്‍ച്ചയായ മൂന്നാം ദിവസവും നാനൂറിലേറെ പേര്‍ക്കു കോവിഡ് ബാധിച്ചു. ഇന്ന് 449 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ആലപ്പുഴയിലാണ്. ജില്ലയില്‍ ഇന്ന് കോവിഡ് ബാധിതരുടെ എണ്ണം നൂറ് കടന്നു. 119 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്.

ഇതില്‍ 78 പേര്‍ നൂറനാട് ഐടിബിപി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 27 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ഒമ്പത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ ആകെ 507 പേര്‍ കോവിഡ് ചികിത്സയിലുണ്ട്. ആകെ രോഗ വിമുക്തരായവര്‍ 256 പേര്‍. മൂന്നുപേര്‍ക്ക് സമ്പര്‍ത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍ ;

1 രോഗം സ്ഥിരീകരിച്ച പട്ടണക്കാട് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി.

2 രോഗം സ്ഥിരീകരിച്ച പള്ളിത്തോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി.

3. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വോളണ്ടിയര്‍ ആയി പ്രവര്‍ത്തിച്ച 37 വയസ്സുള്ള പെരുമ്പളം സ്വദേശി.

4 & 5 ) കൂടാതെ 56 വയസ്സുള്ള പള്ളിത്തോട് സ്വദേശി യുടെയും 52 വയസ്സുള്ള മനക്കോടം സ്വദേശിയും രോഗത്തിന്റെ ഉറവിടം വ്യക്തമായിട്ടില്ല. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

* രോഗം സ്ഥിരീകരിച്ച വിദേശത്തു നിന്നെത്തിയവരുടെയും സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുടെയും വിശദാംങ്ങള്‍ ;

1. മസ്‌കറ്റില്‍നിന്ന് 26/6 ന് എത്തിയ ചെറിയനാട് സ്വദേശിനി

2. 25/6 ന് കുവൈറ്റില്‍ നിന്നെത്തിയ 28 വയസ്സുള്ള കുത്തിയതോട് സ്വദേശി

3. 24/6 ന് മുംബൈയില്‍ നിന്നെത്തിയ 20 വയസ്സുള്ള ചേര്‍ത്തല സ്വദേശി

4. 22/6 ന് ദുബായില്‍ നിന്നെത്തിയ 44 വയസുള്ള ചേര്‍ത്തല സ്വദേശി

5. 25/6 ന് മുംബൈയില്‍ നിന്നു വന്ന 23 വയസ്സുള്ള ചേര്‍ത്തല സ്വദേശി

6 & 7. 19/6 ന് മസ്‌കറ്റില്‍നിന്ന് ചേര്‍ത്തല സ്വദേശികളായ രണ്ട് ആണ്‍കുട്ടികള്‍.

8. 26/6 ന് ദുബായില്‍ നിന്നെത്തിയ 33 വയസ്സുള്ള ചെട്ടികുളങ്ങര സ്വദേശി

9. 21/6 ന് ഷാര്‍ജയില്‍ നിന്നെത്തിയ 34 വയസ്സുള്ള ചേര്‍ത്തല സ്വദേശി.

10. 26/6 ന് ദമാമില്‍ നിന്നെത്തിയ 26 വയസ്സുള്ള ചേര്‍ത്തല സ്വദേശി

11. 25/6 ന് അബുദാബിയില്‍ നിന്ന് എത്തിയ 47 വയസ്സുള്ള ചേര്‍ത്തല സ്വദേശി

12. 26/6 ന് മസ്‌കറ്റില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശിയായ കുട്ടി

13 ദുബായില്‍ നിന്നെത്തിയ 36 വയസ്സുള്ള ബുധനൂര്‍ സ്വദേശി

14. 26/6 ന് മസ്‌കറ്റില്‍ നിന്നെത്തിയ 63 വയസ്സുള്ള ചെറിയനാട് സ്വദേശി

15. 18/6 ന് ഡല്‍ഹിയില്‍ നിന്നെത്തിയ 45 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശിനി

16. 27/6 ന് അബുദാബിയില്‍ നിന്ന് വന്ന 21 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശി

17.18/6 ന് ഡല്‍ഹിയില്‍ നിന്ന് വന്ന 20 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി

18. 25/6 ന് മുംബൈയില്‍ നിന്ന് എത്തിയ 22 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി

19. 29/6 ന് സിക്കിമില്‍ നിന്ന് 26 വയസ്സുള്ള തുറവൂര്‍ സ്വദേശി

20. 30/6 ന് ഡല്‍ഹിയില്‍ നിന്ന് വന്ന 32 വയസ്സുള്ള ചേര്‍ത്തല സ്വദേശി

21. 2/7 ന് കോയമ്പത്തൂരില്‍ നിന്നും വന്ന 24 വയസ്സുള്ള ചേര്‍ത്തല സ്വദേശിനി

22. 29/6 ന് ഹൈദരാബാദില്‍ നിന്ന് വന്ന 30 വയസ്സുള്ള ചേര്‍ത്തല സ്വദേശി

23. 24/6 ന് കുവൈറ്റില്‍ നിന്ന് വന്ന 32 വയസ്സുള്ള ചേര്‍ത്തല സ്വദേശി

24. 25/6 ന് യുഎഇയില്‍ നിന്ന് വന്ന 35 വയസ്സുള്ള ചേര്‍ത്തല സ്വദേശി

25. 16/6 ന് ദുബായില്‍ നിന്ന് വന്ന 25വയസുള്ള പള്ളിപ്പുറം സ്വദേശി.

26. 25/6 ന് ലണ്ടനില്‍ നിന്നെത്തിയ 54 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

27. 1/7 ന് ഷാര്‍ജയില്‍ നിന്നെത്തിയ 32 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

28. 21/6 ന് ദുബായില്‍ നിന്നെത്തിയ 41 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

29. 29/6 ന് സൗദിയില്‍ നിന്നെത്തിയ 30 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി

30. 24/6 ന് ഷാര്‍ജയില്‍ നിന്നെത്തിയ 26 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി

31. 1/7 ന് റിയാദില്‍ നിന്നെത്തിയ 39 വയസ്സുള്ള ആലപ്പുഴ സ്വദേശി

32. കുവൈറ്റില്‍ നിന്നെത്തിയ 55 വയസ്സുള്ള വള്ളികുന്നം സ്വദേശി

33. കുവൈറ്റില്‍ നിന്നെത്തിയ 41 വയസ്സുള്ള എടത്വ സ്വദേശി

34. കുവൈറ്റില്‍ നിന്നെത്തിയ 40 വയസ്സുള്ള തലവടി സ്വദേശിനി

35. കുവൈറ്റില്‍ നിന്നെത്തിയ 39 വയസ്സുള്ള തലവടി സ്വദേശിനി

36. കുവൈറ്റില്‍ നിന്നെത്തിയ 40 വയസ്സുള്ള നൂറനാട് സ്വദേശി

* ജില്ലയില്‍ ഇന്ന് ആറു പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. അവരുടെ വിശദാംശങ്ങള്‍ ;

കുവൈറ്റില്‍ നിന്നെത്തിയ ചെന്നിത്തല സ്വദേശി ,

ഡല്‍ഹിയില്‍ നിന്നെത്തിയ 2 ഭരണിക്കാവ് സ്വദേശികള്‍ ,

ഒമാനില്‍ നിന്നും വന്ന ചെറിയനാട് സ്വദേശി ,

തമിഴ്‌നാട്ടില്‍ നിന്ന് വന്ന അരൂക്കുറ്റി സ്വദേശി ,

ഷാര്‍ജയില്‍ നിന്ന് വന്ന പുന്നപ്ര സ്വദേശി

shortlink

Related Articles

Post Your Comments

Related Articles


Back to top button