KeralaLatest NewsNews

ആരാണ് ഫൈസല്‍ ഫരീദ് ? അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിച്ച് ചോദ്യം … താന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫൈസല്‍ അല്ലെന്ന് മറുപടി : ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്‌തെന്ന് വാര്‍ത്താ ഏജന്‍സി

തിരുവനന്തപുരം: ആരാണ് ഫൈസല്‍ ഫരീദ് ? അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിച്ച് ചോദ്യം … താന്‍ നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫൈസല്‍ അല്ലെന്ന് മറുപടി. ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തെന്ന് വാര്‍ത്താ ഏജന്‍സി . ഫോണിലൂടെ മൊഴിയെടുത്തെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്. തൃശ്ശൂര്‍ സ്വദേശിയാണ് ഫൈസല്‍ ഫരീദ്.

Read Also : സ്വര്‍ണ്ണക്കടത്ത് കേസ് : മുഖ്യപ്രതി സരിത് ചെറിയ കണ്ണി മാത്രം, സ്വര്‍ണം ആരാണ് അയക്കുന്നതെന്നും ആര്‍ക്കാണ് എന്നൊക്കെ മാഡം എന്നു വിളിയ്ക്കുന്ന ചേച്ചിയ്‌ക്കേ അറിയൂ… നിര്‍ണായക വിവരങ്ങള്‍

അതേസമയം, പ്രതിയെന്ന പേരില്‍ പ്രചരിക്കുന്നത് തന്റെ ചിത്രമാണെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ദുബൈയിലുള്ള ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളില്‍ ആരെയും തനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ചിലര്‍ തന്നെ വിളിച്ചിരുന്നു. പേര് ചോദിച്ചപ്പോള്‍ പറയാനുള്ള ധൈര്യം പോലും അവര്‍ കാണിച്ചില്ല. കേസുമായി ബന്ധപ്പെടുത്തി തന്റെ പേര് പ്രചരിപ്പിച്ചതിനെതിരെ കേസ് നല്‍കുന്ന കാര്യം ആലോചിക്കുകയാണെന്നും ഫൈസല്‍ ഫരീദ് പ്രതികരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close