KeralaLatest NewsNews

സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട ; വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണം പിടികൂടി

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും വന്‍ സ്വര്‍ണവേട്ട. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണം പിടികൂടിയത്. 600 ഗ്രാം സ്വര്‍ണമാണ് ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്. ഏതാണ്ട് 27 ലക്ഷം ഇന്ത്യന്‍ രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

ഞായറാഴ്ച നാദാപുരം, കാസര്‍കോട് സ്വദേശികളായ 7 പേരില്‍ നിന്നായി ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഇതിന്റെ തുടര്‍പരിശോധനകളുടെ ഭാഗമായാണ് വീണ്ടും സ്വര്‍ണം പിടികൂടിയത്. ഈ മാസം ആദ്യവാരവും കഴിഞ്ഞ മാസവുമായി കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കടത്താന്‍ ശ്രമിച്ചത് ആറ് കോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close