Latest NewsNewsIndia

ചൈനീസ് ചതി ഇനി നടക്കില്ല; ഷി ജിൻ പിംഗ് ഭരണകൂടത്തിന് കുരുക്ക് മുറുകുന്നു; വടക്ക് കിഴക്കന്‍ മേഖലയിലെ ചൈനയുടെ കൈവശമുള്ള ഭൂപടം പരസ്യമാക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ചൈനീസ് ചതി നയം നടപ്പാക്കുന്ന ഷി ജിൻ പിംഗ് ഭരണകൂടത്തിന് കുരുക്ക് മുറുക്കി ഇന്ത്യ.വടക്ക് കിഴക്കന്‍ മേഖലയിലെ ചൈനയുടെ കൈവശമുള്ള ഭൂപടം പരസ്യമാക്കണമെന്നാണ് ഇന്ത്യന്‍ സൈനിക മേധാവികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ ചൈന പിന്മാറിയിരിക്കുന്ന ഗാല്‍വാന്‍ താഴ്‌വരയുടേതടക്കമുള്ള ഭൂപടമാണ് നല്‍കേണ്ടത്.

അന്താരാഷ്ട്ര നിയമപ്രകാരമുള്ള അതിര്‍ത്തികളെ കൃത്യമായി രേഖപ്പെടുത്തിയ മാപ്പുകളാണ് എല്ലാ രാജ്യങ്ങളും ഔദ്യോഗികമായി ഉപയോഗിക്കേണ്ടത് എന്ന ധാരണയിലാണ് ഇന്ത്യ ചര്‍ച്ചയില്‍ മുറുകെപിടിച്ചത്. 22 തവണ ഇന്ത്യ-ചൈന ചര്‍ച്ച നടന്നുകഴിഞ്ഞു

യു എൻ അംഗീകരിച്ച ഭൂപടം മുന്നോട്ട് വച്ചുകൊണ്ടാണ് ഇന്ത്യ ചര്‍ച്ച നടത്തിയത്. അതിനാല്‍ ഇരുരാജ്യങ്ങളും അന്താരാഷ്ട്ര തലത്തിലെ ഭൂപടത്തെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടത്തണമെന്നാണ് ഇന്ത്യ മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതുവച്ച് ഇരുരാജ്യങ്ങളും ഉന്നയിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ എളുപ്പമാകുമെന്നും ഇന്ത്യ വാദിക്കുന്നു.

എന്നാല്‍ ചൈന ഇതുവരെ അതിര്‍ത്തിയിലെ ഭൂപടം നല്‍കാന്‍ തയ്യാറായിട്ടില്ല, 22 തവണയാണ് ഇരുഭാഗത്തെ സൈനിക ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്തത്. ഓരോ തവണയും അതാത് സമയത്തെ വിഷയം മാത്രം ചര്‍ച്ചചെയ്യാന്‍ മാത്രമാണ് തയ്യാറാകുന്നതെന്ന തന്ത്രമാണ് ചൈന കാണിക്കുന്നതെന്നും ഇന്ത്യന്‍ പ്രതിരോധവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈന വടക്ക് കിഴക്കന്‍ മേഖലയിലെ ഭൂപടം പുറത്തെടുത്താല്‍ ടിബറ്റ്, അരുണാചല്‍, നേപ്പാള്‍ എന്നിവടങ്ങളിലെ കയ്യേറ്റം പുറത്തുവരുമെന്നതാണ് ചൈനയെ വെട്ടിലാക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button