Latest NewsIndia

വികാസ് ദുബെ വധം, ബ്രാഹ്മണ സമൂഹത്തെ ഭീതിയിലാഴ്ത്തരുതെന്ന് മായാവതി

പോലിസ് വെടിവയ്പ്പില്‍ പോലിസ് കൊലപ്പെടുത്തിയ വികാസ് ദുബെയുടെ അനുയായികളില്‍ അഞ്ചു പേരും ബ്രാഹ്മണരാണ്.

ലഖ്‌നോ: അധോലോക നേതാവായ വികാസ് ദുബെ പോലിസുകാരെ വെടിവച്ചുകൊന്ന സംഭവത്തിന്റെ പേരില്‍ ബ്രാഹ്മണ സമൂഹത്തെ മൊത്തത്തില്‍ കുറ്റപ്പെടുത്തരുതെന്നും അവരെ ഒരു സമുദായം എന്ന നിലയില്‍ ഭയപ്പെടുത്തരുതെന്നും ബിഎസ്പി നേതാവ് മായാവതി യോഗി ആദിത്യനാഥ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ജൂലൈ 3 ന് പോലിസ് വെടിവച്ചുകൊന്ന വികാസ് ദുബെ ബ്രാഹ്മണനാണ്. പോലിസ് വെടിവയ്പ്പില്‍ പോലിസ് കൊലപ്പെടുത്തിയ വികാസ് ദുബെയുടെ അനുയായികളില്‍ അഞ്ചു പേരും ബ്രാഹ്മണരാണ്. ഈ സംഭവത്തിന്റെ പേരില്‍ മുഴുവന്‍ സമുദായത്തെയും കുറ്റപ്പെടുത്തരുത്.

ഒരാള്‍ തെറ്റ് ചെയ്തു എന്നതുകൊണ്ട് ആ സമുദായത്തിലെ എല്ലാവരും തെറ്റുകാരല്ല, ദുബെയുടെ മരണശേഷം ബ്രാഹ്മണര്‍ക്കിടയില്‍ വലിയ തോതിലുള്ള ഭീതി പടര്‍ന്നിടിച്ചിട്ടുണ്ട്. ഇത് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. വികാസ് ദുബെ വിഷയം ഉപയോഗപ്പെടുത്തി രാഷ്ട്രീയം കളിക്കരുതെന്നും മായാവതി ട്വീറ്റ് ചെയ്തു.ഇതിനിടയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ജിതിന്‍ പ്രസാദ്, ബ്രഹ്മ ചേതന സംവാദ് എന്ന പേരില്‍ ഒരു കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. തന്റെ സമുദായം നീതിയ്ക്ക് വേണ്ടി ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യുകയാണെന്നും ബിജെപി ബ്രാഹ്മണര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും സ്വയം ഒരു ബ്രാഹ്മണന്‍ കൂടിയായ അദ്ദേഹം കുറ്റപ്പെടുത്തി.

ബി നിലവറ തുറക്കുമോ? ശ്രീപത്മനാഭസ്വാമി ക്ഷേത്ര കേസില്‍ രാജകുടുംബത്തിന്റെ ഹർജിയിൽ വിധി ഇന്ന്

അതേസമയം ബിഎസ്പിയും കോണ്‍ഗ്രസ്സും ജാതീയമായി സമൂഹത്തെ പിളര്‍ക്കുകയാണെന്നാരോപിച്ച്‌ ബിജെപി രംഗത്തുവന്നിട്ടുണ്ട്.2007 തിരഞ്ഞെടുപ്പില്‍ ദലിത്-ബ്രാഹ്മണ വിഭാഗങ്ങളെ ഒന്നിച്ചൂകൂട്ടിയാണ് മായാവതി അധികാരത്തിലെത്തിയത്. വികാസ് ദുബെ സംഭവം അതേ സാധ്യത ആവര്‍ത്തിക്കാന്‍ അവസരമൊരുക്കുമെന്നാണ് ബിഎസ്പി, കോണ്‍ഗ്രസ് പ്രതിപക്ഷപാര്‍ട്ടികളെ മനസ്സിലിരുപ്പ്. വികാസ് ദുബെ കൊലപാതകം ബ്രാഹ്മണ വികാരങ്ങളെ വോട്ട് ബാങ്കാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രത്സാഹനം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ബിഎസ്പിയും കോണ്‍ഗ്രസ്സും മുന്‍പന്തിയില്‍ തന്നെയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button