KeralaCinemaMollywoodLatest NewsNewsEntertainmentNews Story

ഹലോയിലെ ലാലേട്ടന്റെ നായിക പാർവതി മിൽട്ടൻ പിന്നെ എന്തുകൊണ്ട് മലയാള സിനിമയിൽ തുടർന്നില്ല, കാരണം ഇങ്ങനെ

ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തിയ പാർവതി ആ ഒരൊറ്റ ചിത്രത്തിലൂടെ ഇപ്പോഴും മലയാളികളുടെ ഓർമയിലുണ്ട്.

മോഹൻലാലിനെ നായകനാക്കി റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘ഹലോ’. തമാശയിൽ ചാലിച്ച ഈ സിനിമാ എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിച്ച ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് പാർവതി മിൽട്ടൻ എന്ന താര സുന്ദരി മലയാളികൾക്ക് പരിചിതയാകുന്നത്.

റാഫി മെക്കാർട്ടിൻ ജോഡി തിരക്കഥയും സംവിധാനവും നിർവഹിച്ച് 2007 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഹലോ. മോഹൻലാൽ, പാർവതി മിൽട്ടൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, ഗണേഷ് കുമാർ, മധു തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. നായികാകഥാപാത്രത്തിനായി ജ്യോതികയെയാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ആ കഥാപാത്രം പാർവതി മിൽട്ടന് നൽകുകയായിരുന്നു.

ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തിയ പാർവതി ആ ഒരൊറ്റ ചിത്രത്തിലൂടെ ഇപ്പോഴും നമ്മുടെ മലയാളികളുടെ ഓർമയിലുണ്ട്. അറിയപ്പെടുന്ന മോഡൽ കൂടിയാ പാർവ്വതി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

മോഹൻലാലിന്റെതന്നെ ഫ്ളാഷിൽ അതിഥിവേഷത്തിലും പാർവതി അഭിനയിച്ചിരുന്നു. തെലുങ്കിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ പാർവതി വേഷമിട്ടു.കാലിഫോർണിയയിലാണു പാർവതിയും കുടുംബവും താമസിക്കുന്ന നടി നിരവധി സൗന്ദര്യമത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്

മലയാള സിനിമയിൽ പിന്നെ പാർവതിയെ കണ്ടില്ലെങ്കിലും തെലുങ്കിൽ ചില ചിത്രങ്ങളിൽ പാർവതി ഇടക്ക് അഭിനയിച്ചിരുന്നു. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് പാർവതി മിൽട്ടൺ ജനിച്ചത്. അച്ഛൻ ജർമൻകാരനും അമ്മ പഞ്ചാബ് സ്വദേശിയുമായിരുന്നു.

അമേരിക്കയിലെ സൗന്ദര്യ മൽസരങ്ങളിൽ വിജയി ആയിരുന്നു. 2005 ലാണ് പാർവതി ആദ്യമായി സിനിമയിലെത്തുന്നത്. മലയാളം, തെലുങ്ക് ഭാഷകളിലായി പത്തോളം ചിത്രങ്ങളിൽ പാർവതി അഭിനയിച്ചു. 2013 ൽ മുംബൈ സ്വദേശിയായ ഷംസു ലലാനിയെ വിവാഹം ചെയ്തു തുടർന്നു അഭിനയരംഗത്തു നിന്നും വിട്ടുനിൽക്കുകയാണ്.

കാലിഫോർണിയയിലാണ് പാർവതിയും കുടുംബവും താമസിക്കുന്നത്. മോഹൻലാലിന്റെതന്നെ ഫ്‌ളാഷിൽ അതിഥിവേഷത്തിൽ പാർവതി അഭിനയിച്ചിരുന്നു. തെലുങ്കിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ പാർവതി വേഷമിട്ടു. അഞ്ചുഭാഷകളിലായി നിർമിച്ച മുരളി എന്ന പാർവതിയുടെ ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

നിരവധി സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള പാർവതി 2004ൽ മിസ് ടീൻ സൗന്ദര്യ മത്സരത്തിലെ വിജയിയായിരുന്നു.ഒരു മലയാളി തനിമയുണ്ടെങ്കിലും പാർവതിയുടെ അച്ഛൻ ജർമൻകാരനും അമ്മ പഞ്ചാബ് സ്വദേശിനിയുമാണ്. ജനിച്ചത് അമേരിക്കയിലെ ന്യൂ ജഴ്‌സിയിലും. അമേരിക്കയിലെ സൗന്ദര്യ മത്സരങ്ങളിൽ കിരീടമണിഞ്ഞ പാർവതി 2005 ലാണ് സിനിമയിലെത്തുന്നത്.

shortlink

Post Your Comments


Back to top button