MollywoodLatest NewsKeralaCinemaBollywoodNewsIndiaHollywoodEntertainmentKollywoodMovie GossipsNews StoryMovie Reviews

തെലങ്കാനയിലെ നക്‌സൽ നേതാവായി സായിപല്ലവി,മാവോയിസ്റ്റ് അല്ല എന്ന് സംവിധായകൻ

സായി പല്ലവിയുടെ ‘വിരത പർവ്വം’ നക്‌സല്‍ പ്രസ്ഥാനങ്ങളെ കുറിച്ചാണ് ,സിനിമയില്‍ സായി മാവോയിസ്റ്റായിട്ടാണ് എടത്തുന്നത് എന്ന വാര്‍ത്ത നിഷേധിച്ചു സംവിധായകൻ.ഇത്തവണയും സായി പല്ലവി പൊളിക്കും; ഇത് സംവിധായകന്‍ തരുന്ന ഉറപ്പ്,മാതൃഭാഷ തമിഴ് ആണെങ്കിലും, ആദ്യം അഭിനയിച്ച സിനിമ മലയാളത്തിലാണെങ്കിലും ഇപ്പോള്‍ സായി പല്ലവിയ്ക്ക് പേരും പ്രശസ്തിയും പണവും നേടിക്കൊടുക്കുന്നത് തെലുങ്ക് സിനിമാ ലോകമാണ്. ഒന്നിന് പിറകെ ഒന്നായി സിനിമകളോടെ തിരക്കിലാണ് തെലുങ്കില്‍ സായി പല്ലവി. വളരെ അധികം സെലക്ടീവായ നടി ഒരു സമയം ഒരു സിനിമ മാത്രമേ ചെയ്യൂ എന്നത് മറ്റൊരു സത്യം. റാണ ദഗ്ഗുപതിയ്‌ക്കൊപ്പം വിരത പർവ്വം എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് കൊറോണ വൈറസും ലോക്ക് ഡൗണും വില്ലന്മാരായത്. സിനിമയില്‍ സായി പല്ലവി മാവോയിസ്റ്റായിട്ടാണ് എടത്തുന്നത് എന്ന വാര്‍ത്തകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അത് നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ വേണു ഉടുകുള.

1990 ലെ നക്‌സല്‍ പ്രസ്ഥാനങ്ങളെ കുറിച്ചാണ് വിരത പർവ്വം എന്ന ചിത്രത്തില്‍ പറയുന്നത്. തെലങ്കാനയിലെ നക്‌സലൈറ്റ് വനിതാ നേതാവും ഗായികയുമായ ബെല്ലി ലളിത എന്ന കഥാപാത്രത്തെയാണ് സായി പല്ലവി സിനിമയില്‍ അവതരിപ്പിയ്ക്കുന്നത് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ചിത്രത്തില്‍ സായി പല്ലവി നക്‌സല്‍ പ്രവര്‍ത്തകയല്ല എന്ന് സംവിധായകന്‍ വ്യക്തമാക്കി.കഥയില്‍ വളരെ പ്രധാനപ്പെട്ട, വഴിത്തിരിവാകുന്ന കഥാപാത്രത്തെ തന്നെയാണ് സായി പല്ലവി അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ അത് ബെല്ലി ലളിത അല്ല. വളരെ നന്നായിട്ടു തന്നെ സായി പല്ലവി ആ കഥാപാത്രത്തെ അവതരിപ്പിച്ചു. ഇതുവരെ ചെയ്ത മറ്റ് സിനിമകള്‍ പോലെ തന്നെ ഈ സിനിമയിലും സായി പല്ലവിയുടെ മികച്ച പ്രകടനം തന്നെയാണ് പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിയുക എന്ന് സംവിധായകന്‍ ഉറപ്പു തന്നു.

സായി പല്ലവിയെ കൂടാതെ പ്രിയാമണി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. പത്ത് ദിവസത്തെ ഷൂട്ടിങ് കൂടെ തീരാന്‍ ബാക്കി നില്‍ക്കെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ടത് എന്ന് സംവിധായകന്‍ പറയുന്നു. മുന്നോറോളം ആളുകള്‍ നിറയുന്ന പ്രക്രിയയാണ് സിനിമയുടെ ഷൂട്ടിങ്. ഇനി അത് നടക്കില്ല. എന്ന് തുടങ്ങും എന്ന് പറയാനും കഴിയില്ല. അതുകൊണ്ട് തന്നെ സിനിമയുടെ റിലീസും തീരുമാനിക്കാന്‍ സാധിക്കുന്നില്ല- വേണു ഉടുകുള പറഞ്ഞു

shortlink

Post Your Comments


Back to top button