Latest NewsKeralaNews

നിരോധിത പുകയില ഉത്പന്നങ്ങൾ പിടി കൂടി; അരക്കോടിയുടെ ലോഡ് കടത്തിയത് ശർക്കര ലോറിയിൽ

സുൽത്താൻ ബത്തേരി : ലോറിയിൽ കടത്തിയനിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. 54000 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ ആണ് പിടികൂടിയത്. വയനാട് എക്സൈസ് ഇന്റലിജൻസിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുൽത്താൻ ബത്തേരി റേഞ്ചും, എക്സൈസ് ഇൻ്റലിജൻസ് വിഭാഗവും ബത്തേരി ടൗണിൽ വെച്ച് സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലോറിയിൽ കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയത്.

ALSO READ: ഇന്ത്യയിൽ കോവിഡ് രോഗ മുക്തി നിരക്ക് 63.02 ആയി ഉയർന്നു; ഇത് അമേരിക്കക്ക് പോലും കഴിയാത്ത നേട്ടം

ശർക്കര ലോഡിൻ്റെ മറവിൽ 36 ചാക്കുകളിലായി ഒളിപ്പിച്ചു കടത്തുകയായിരുന്നു പുകയില ഉത്പന്നങ്ങൾ. ചില്ലറ വിപണിയിൽ അരക്കോടി രൂപ വിലവരുന്ന പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്‌. സംഭവത്തിൽ കോഴിക്കോട്, കൊടുവള്ളി കിഴക്കോത്ത് സ്വദേശികളായ ഡ്രൈവർ പൊയിലങ്ങൽ വീട്ടിൽ മുഹമ്മദ് ജെംഷീർ, സഹായി പരട്ടക്കുന്നുമ്മൽ അബ്ദുൾ ബഷീർ കെകെ എന്നിവർ പിടിയിലായി. പ്രതികൾക്കെതിരെ കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button