Latest NewsIndia

ബിജെപി എംഎല്‍എയുടെ മരണം; ഒരാള്‍ അറസ്റ്റില്‍

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇയാളുടെ പേരു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.മൃതദേഹത്തില്‍ നിന്നും ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ രണ്ട് പേരുടെ പേരുകള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് സൂചന.

കൂടുതല്‍ വിവരങ്ങള്‍ക്കായി ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.കഴിഞ്ഞ ദിവസമാണ് പൊതു മാര്‍ക്കറ്റിലെ കടയ്ക്ക് മുന്‍പില്‍ ദേബേന്ദ്ര നാഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്നും പുലര്‍ച്ചെ ഒരു മണിയ്ക്ക് ചിലര്‍ വന്ന് ദേബേന്ദ്രയെ വിളിച്ചിറക്കി കൊണ്ട് പോയിരുന്നു. ഇതിന് ശേഷമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ്; ദുബായിൽ പിടികൂടാൻ ഇന്റര്‍പോള്‍ സഹായം തേടും

ദേബേന്ദ്ര നാഥിന്റെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം ദേബേന്ദ്രയുടെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃതദേഹത്തില്‍ മുറിവേറ്റ പാടുകള്‍ ഇല്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിലവില്‍ സിഐഡിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button