COVID 19Latest NewsKeralaNews

തിങ്കളാഴ്ച 449 പേർക്ക് കോവിഡ്; ഏഴു പുതിയ ഹോട്ട് സ്പോട്ടുകൾ

തിരുവനന്തപുരം • കേരളത്തിൽ തിങ്കളാഴ്ച 449 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആലപ്പുഴ ജില്ലയിൽ നിന്നുള്ള 119 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 63 പേർക്കും, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ നിന്നുള്ള 47 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 44 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 33 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 19 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 16 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 15 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 10 പേർക്കും, തൃശൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള 9 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്.

കണ്ണൂർ ജില്ലയിൽ ഞായറാഴ്ച മരണമടഞ്ഞ ഐഷ (64) എന്ന വ്യക്തിയുടെ പരിശോധനഫലവും ഇതിൽ ഉൾപെടുന്നു. ഇതുകൂടാതെ ജൂലൈ 10ന് കോവിഡ്-19 സ്ഥിരീകരിച്ച് കൊല്ലം ജില്ലയിൽ ചികിത്സയിലായിരുന്ന ത്യാഗരാജൻ (74) ഞായറാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 33 ആയി.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 140 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 64 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 144 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 57 പേർക്കും, കൊല്ലം, മലപ്പുറം ജില്ലകളിലെ 20 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 14 പേർക്കും, കണ്ണൂർ ജില്ലയിലെ 9 പേർക്കും, കോഴിക്കോട് ജില്ലയിലെ എട്ടുപേർക്കും, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 5 പേർക്കു വീതവും,  എറണാകുളം ജില്ലയിലെ 5 പേർക്കും, കോട്ടയം ജില്ലയിലെ 3 പേർക്കും, തൃശൂർ ജില്ലയിലെ 2 പേർക്കും, ഇടുക്കി ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

അഞ്ച് ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ രണ്ടും, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലെ ഒന്നു വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ 77 ഐ.ടി.ബി.പി.ക്കാർക്കും കണ്ണൂർ ജില്ലയിലെ 10 ഡി.എസ്.സി. ജവാൻമാർക്കും 4 ഫയർഫോഴ്സ് ജീവനക്കാർക്കും, തൃശൂർ ജില്ലയിലെ ഒരു ബി.എസ്.എഫ്. ജവാനും 3 കെ.എസ്.ഇ.ക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 162 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയിൽ നിന്നുള്ള 28 പേരുടെയും (എറണാകുളം1, കണ്ണൂർ 1), പാലക്കാട് ജില്ലയിൽ നിന്നുള്ള 25 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 20 പേരുടെയും (കാസർഗോഡ് 3), വയനാട് ജില്ലയിൽ നിന്നുള്ള 16 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 14 പേരുടെയും, കോട്ടയം, എറണാകുളം (തൃശൂർ 2) ജില്ലകളിൽ നിന്നുള്ള 12 പേരുടെ വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 10 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 8 പേരുടെയും (തിരുവനന്തപുരം 1), ആലപ്പുഴ ജില്ലയിൽ നിന്നുള്ള 7 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 5 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 3 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 2 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 4028 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4259 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,594 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,76,218 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 4376 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 713 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,230 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 4,16,282 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5407 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 78,002 സാമ്പിളുകൾ ശേഖരിച്ചതിൽ 74,676 സാമ്പിളുകൾ നെഗറ്റീവ് ആയി.

തിങ്കളാഴ്ച പുതിയ 7 ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ പോരുവഴി (കണ്ടൈൻമെന്റ് സോൺ: എല്ലാ വാർഡുകളും), നെടുമ്പന (4, 6), പാലക്കാട് ജില്ലയിലെ പെരുമാട്ടി (2, 3), അലനല്ലൂർ (17), വയനാട് ജില്ലയിലെ മീനങ്ങാടി (15, 16), കണ്ണൂർ ജില്ലയിലെ കന്റോൺമെന്റ് ബോർഡ് (2, 3), ഇടുക്കി ജില്ലയിലെ രാജക്കാട് (6) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. കൊല്ലം ജില്ലയിലെ പുനലൂർ മുൻസിപ്പാലിറ്റി (കണ്ടൈൻമെന്റ് സോൺ: വാർഡ് (3, 5, 7, 33, 34), കൊല്ലം ജില്ലയിലെ മയ്യനാട് (9), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (6), തച്ചനാട്ടുകര (11), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മുൻസിപ്പാലിറ്റി (14, 15), കണ്ണൂർ ജില്ലയിലെ കൊളച്ചേരി (5 സബ് വാർഡ്) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 223 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button