KeralaLatest NewsIndia

സ്വര്‍ണക്കടത്തിൽ സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷിക്കണമെന്ന് ആർഎംപി നേതാവ് കെ.കെ.രമ

സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘത്തെ വളര്‍ത്താനും സംരക്ഷിക്കാനുമാണ് പാര്‍ട്ടി നേതൃത്വം ഉപയോഗിക്കുന്നത് എന്ന് സംശയിക്കണമെന്നും ഇവര്‍ ആരോപിക്കുന്നു.

കോഴിക്കോട് : സ്വര്‍ണക്കടത്ത് സംഘങ്ങളുമായുള്ള സിപിഎമ്മിന്റെ പഴയ ബന്ധങ്ങളും എന്‍ഐഎ അന്വേഷണ പരിധിയില്‍ വരണമെന്ന് ആര്‍എംപി നേതാവും ടി.പി. ചന്ദ്രശേഖരന്റെ വിധവയുമായ കെ.കെ. രമ. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരു പങ്ക് സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘത്തെ വളര്‍ത്താനും സംരക്ഷിക്കാനുമാണ് പാര്‍ട്ടി നേതൃത്വം ഉപയോഗിക്കുന്നത് എന്ന് സംശയിക്കണമെന്നും ഇവര്‍ ആരോപിക്കുന്നു.സ്വര്‍ണക്കടത്തുകാരുടെ സിപിഎം ബന്ധം പുതിയ സംഗതിയല്ലെന്നു നേരത്തെ തെളിയിക്കപ്പെട്ടതാണ്.

ടിപിയെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുമ്ബോള്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്ന പി. മോഹനനെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതാണ്. അന്ന് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തെങ്കിലും ഗൗരവമായ അന്വേഷണം നടന്നില്ലെന്നും രമ കുറ്റപ്പെടുത്തുന്നു.കൊടി സുനി ഉള്‍പ്പടെയുള്ള ക്രിമിനലുകള്‍ ജയിലില്‍നിന്ന് രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധപ്പെടുന്നതിന്റെ വിവരം പുറത്തു വരികയും കേസുകള്‍ റജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ടതന്നെ ഈ വിഷയങ്ങളെല്ലാം എന്‍ഐഎ അന്വേഷണ പരിധിയില്‍ വരണമെന്നും അവര്‍ ആവശ്യപ്പെടുന്നു.ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുമ്ബോള്‍ സിപിഎമ്മിന്‍റെ ഇപ്പോഴത്തെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ കുപ്രസിദ്ധ സ്വര്‍ണ കടത്തുകാരന്‍ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചിരുന്നതിന്‍റെ CCTV ദൃശ്യങ്ങള്‍ നിരവധി മാധ്യമങ്ങളാണ് അന്ന് പുറത്തുവിട്ടത്. കുറച്ചു ദിവസത്തെ വാര്‍ത്തയും വിവാദവുമായി ആ വിഷയം തേഞ്ഞുമാഞ്ഞു പോയതല്ലാതെ വളരെ ഗൗരവമേറിയ ആ സംഭവത്തെ കുറിച്ച്‌ പിന്നീട് ഒരു അന്വേഷണവും നടന്നില്ല എന്നതാണ് വസ്തുത.

മക്കളെ കാണാതിരിക്കാനാവില്ലെന്ന് സ്വപ്ന, ആകെ കരച്ചിലും വെപ്രാളവും

ടിപി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയുന്ന കൊടിസുനിയെ പോലുള്ള സിപിഎം നേതൃത്വത്തിന്‍റെ വിശ്വസ്തരായ കൊടും ക്രിമിനലുകള്‍ ജയിലിനകത്ത് നിന്നുപോലും രാജ്യാന്തര സ്വര്‍ണ്ണ കള്ളക്കടത്തില്‍ ഫോണ്‍വഴി ഇടപെടുന്നതിന്‍റെ ഞെട്ടിപ്പിക്കുന്ന തെളിവുകളും അതു സംബന്ധിച്ച കേസുകളും റജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുമുണ്ട്. കേരളത്തിലേക്ക് നടക്കുന്ന സ്വര്‍ണ്ണക്കള്ളക്കടത്തുമായി സിപിഎം നേതാക്കളുടേയും പാര്‍ട്ടി ക്രിമിനലുകളുടേയും ബന്ധം കൃത്യമായും വ്യക്തമാണെന്നിരിക്കെ ഗൗരവമേറിയ ഈ വിഷയങ്ങളെല്ലാം സമഗ്രമായി തന്നെ അന്വേഷിക്കപ്പെടുന്നതിന് ഇപ്പോള്‍ എന്‍ഐഎ നടത്തുന്ന അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തപ്പെടേണ്ടതുണ്ട്. രമ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button