KeralaLatest NewsNews

സ്വപ്‌ന തന്നെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് കെ ടി ജലീൽ

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന തന്നെ വിളിച്ചിരുന്നുവെന്ന് സമ്മതിച്ച് കെ ടി ജലീൽ.
സ്വപ്‌ന മന്ത്രിയെ വിളിച്ചതായി കോൾ ലിസ്റ്റിൽ നിന്ന് കണ്ടെത്തിയിരുന്നു. ജൂൺ മാസത്തിൽ 9 തവണയാണ് സ്വപ്‌ന അദ്ദേഹത്തെ വിളിച്ചത്. ഇക്കാര്യം കെ ടി ജലീലും സമ്മതിച്ചിട്ടുണ്ട്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗമായ നാസർ നാസിമിനെയും വിളിച്ചിട്ടുണ്ട്. മണ്ഡലത്തിലെ തീരദേശ പ്രദേശങ്ങളിലെ റിലീഫ് പ്രവർത്തനങ്ങൾക്ക് വേണ്ടിയാണു സ്വപ്‌നയുമായി ബന്ധപ്പെട്ടതെന്നാണ് മന്ത്രിയുടെ വിശദീകരണം. കോൺസുലേറ്റിലെ പ്രതിനിധി എന്ന രീതിയിലാണ് സംസാരിച്ചത്. കോൺസുൽ ജനറലിന്റെ നിർദേശപ്രകാരം കിറ്റ് വിതരണക്കാര്യം പറയാനാണ് വിളിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സരിത്തും മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തെ വിളിച്ചിരുന്നു. പലവട്ടമാണ് ഇയാളുമായി സംസാരിച്ചിട്ടുള്ളത്. ഇവരെ കോൺസുലേറ്റിൽ നിന്ന് പുറത്താക്കിയത് അറിഞ്ഞിരുന്നില്ലെന്നും സരിത് ഓഫീസിൽ വന്നിട്ടുണ്ടെന്നും നാസർ പറയുകയുണ്ടായി.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close