KeralaLatest NewsNews

സരിത് സ്വർണക്കടത്തിൽ പങ്കാളിയാകുന്നത് സ്വപ്‌നയിലൂടെ: യുവതിയുമായുള്ള ബന്ധം സ്വന്തം കുടുംബം തകർത്തിട്ടും പിന്മാറിയില്ല: വെളിപ്പെടുത്തൽ

തിരുവനന്തപുരം: സരിത് സ്വർണക്കടത്തിൽ പങ്കാളിയാകുന്നത് സ്വപ്നയുമായുള്ള സൗഹൃദം വഴി. ദുബായിൽ എൻജിനീയറായിരുന്ന സരിത് യുഎഇ കോൺസുലേറ്റിൽ അസി. പിആർഒ ജോലിക്കെത്തിയപ്പോഴാണ് അവിടെ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായ സ്വപ്നയുമായി അടുക്കുന്നത്. ഈ ബന്ധം സ്വന്തം കുടുംബം തകർത്തിട്ടും സരിത് പിന്മാറിയില്ല. 2011 ലാണു സരിത്തിന്റെ വിവാഹം. ഭാര്യക്കും ദുബായിൽ ജോലി ലഭിച്ചു. നാട്ടിലെ ജോലിക്കായി തിരിച്ചെത്തിയതോടെയാടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.

Read also: ഗൂഢാലോചന നടന്നത് ശിവശങ്കറിന്റെ ഫ്ലാറ്റിൽ വെച്ച്: എന്നാൽ അദ്ദേഹത്തിന് പങ്കില്ലെന്ന് സരിത്

സ്വപ്‌നയുമായുള്ള അടുപ്പം പല ക്രമക്കേടുകൾക്കും വഴിയൊരുക്കിയതോടെ ഒടുവിൽ പിടിയിലായി. ഇതോടെ ജോലിയും നഷ്ടമായി. എന്നാൽ കോൺസുലേറ്റ് പിആർഒ എന്ന തിരിച്ചറിയൽ കാർഡ് തുടർന്നും ഉപയോഗിച്ചിരുന്നുവെന്നും കസ്റ്റംസ് കണ്ടെത്തി. പുറത്ത് പോയതിന് ശേഷവും കോൺസുലേറ്റിന്റെ പേരിൽ പല ഇടപാടുകളും സരിത് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button