Latest NewsIndia

രാജസ്ഥാനിൽ വി​ശ്വാസവോട്ട്​; ഗവര്‍ണറെ കണ്ട് മുഖ്യമന്ത്രി അശോക് ഗെഹ്​ലോട്ട്

ഇതേ തുടര്‍ന്നാണ്​ ഗെഹ്​ലോട്ട്​ ഗവര്‍ണര്‍ കല്‍രാജ്​ മിശ്രയുമായി കൂടിക്കാഴ്​ച നടത്തിയത്

ന്യൂഡല്‍ഹി: ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ സചി​ന്‍ പൈലറ്റിനെ നീക്കിയ പശ്ചാത്തലത്തില്‍ രാജസ്​ഥാന്‍ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ ഗവര്‍ണറെ കണ്ടു. മ​ന്ത്രിസഭ മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ വി​ശ്വാസവോട്ട്​ തേടണം. ഉപമുഖ്യമന്ത്രിയെ പുറത്താക്കിയതോടെ വിശ്വാസ​വോട്ട്​ തേടണമെന്ന ആവശ്യവുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്​ ഗെഹ്​ലോട്ട്​ ഗവര്‍ണര്‍ കല്‍രാജ്​ മിശ്രയുമായി കൂടിക്കാഴ്​ച നടത്തിയത്​.അതേസമയം, ഗോവിന്ദ് സിംഗ് ദോതസ്രയെയാണ് പുതിയ പിസിസി അധ്യക്ഷനായി നിയമിച്ചത്.

സച്ചിന്റെ ക്യാമ്പിലുള്ള രണ്ട് മന്ത്രിമാരെയും പുറത്താക്കിയ വിവരവും ഗവര്‍ണറോട് ഗെഹ് ലോട്ട് അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ ഗൂഡാലോചനയില്‍ സച്ചിന്‍ പൈലറ്റ് പങ്കാളിയായെന്നും കോണ്‍ഗ്രസ് ആരോപിച്ചു. നിയമസഭാകക്ഷി യോഗത്തിലും സച്ചിന്‍ പങ്കെടുത്തിരുന്നില്ല. പ്രിയങ്കാ ഗാന്ധിയുടെ അനുനയ ശ്രമവും വിജയിച്ചിരുന്നില്ല.ഇന്ന് നടന്ന നിയമസഭാ പാര്‍ട്ടി യോഗത്തിലും പങ്കെടുക്കാതിരുന്ന സച്ചിന്‍ പൈലറ്റിനും മറ്റ് വിമത നിയമസഭാംഗങ്ങള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ ഇന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു.

‘സുഖപ്പെടുത്താൻവേണ്ടി മുറിപ്പെടുത്തി, കൊറോണ വരാതിരിക്കാൻ ക്വാറന്റൈനിൽ കിടത്തി സർക്കാർ ക്വാറന്റൈൻ സെന്ററിന്റെ ഉള്ളിൽ നിന്ന് കൊറോണ ബാധിച്ചു’: വൈറലായി യുവാവിന്റെ കുറിപ്പ്

പാര്‍ട്ടി വിമതര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ അത് തെറ്റായ സൂചന നല്‍കുകയും വിശ്വസ്തരായ പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശപ്പെടുത്തുകയും ചെയ്യുമെന്നും അവര്‍ പറഞ്ഞു.
രണ്ട് ദിവസത്തിനുള്ളില്‍ സച്ചിന്‍ പൈലറ്റ് ഒഴിവാക്കിയ രണ്ടാമത്തെ പാര്‍ട്ടി മീറ്റിംഗാണിത്. കോണ്‍ഗ്രസ് ലെജിസ്ലേറ്റീസ് പാര്‍ട്ടി യോഗം ജയ്പൂരിലാണ് ചേര്‍ന്നത്. ഇന്ന് രണ്ട് തവണ പ്രിയങ്കാ ഗാന്ധി സച്ചിനെ വിളിച്ച്‌ നിയമസഭാ സമ്മേളനത്തിന് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും നിരാകരിക്കുകയായിരുന്നു.

സച്ചിന്‍ പൈലറ്റിനെ പിന്തുണയ്ക്കുന്ന 2 മന്ത്രിമാരായ വിശ്വേന്ദര്‍ സിംഗ്, രമേഷ് മീണ എന്നിവരെയും പുറത്താക്കി. ബി ജെ പി യുമായി ചേര്‍ന്ന് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചതിനാണ് പുറത്താക്കിയത് ഗോവിന്ദ് സിംഗ് സൊഡാസറയാണ് പുതിയ പിസിസി അധ്യക്ഷന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button