Latest NewsNewsInternational

ചൈനയുടെ ഇരപിടിയന്‍ കാഴ്ചപ്പാടിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്ഥാനമില്ല; തെക്കന്‍ ചൈനാ കടൽ വിഷയത്തിൽ ചൈനയുടെ അവകാശവാദങ്ങളെ തള്ളി അമേരിക്ക

വാഷിങ്ടണ്‍ : തെക്കന്‍ ചൈനാ കടൽ വിഷയത്തിൽ ചൈനയുടെ അവകാശവാദങ്ങളെ അമേരിക്ക തള്ളിക്കളഞ്ഞു. ഈ മേഖലയെ ഏകപക്ഷീയമായി പിടിച്ചെടുക്കാന്‍ ചൈനയെ അനുവദിക്കില്ലെന്ന് പറഞ്ഞ  അമേരിക്ക ചൈനയുടെ ഇരപിടിയന്‍ കാഴ്ചപ്പാടിന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്ഥാനമില്ലെന്നും വ്യക്തമാക്കി.

തെക്കന്‍ ചൈനാ കടലിനെ സമുദ്രസാമ്രാജ്യമായി കണക്കാക്കാന്‍ ലോകം ബെയ്ജിങ്ങിനെ അനുവദിക്കില്ലെന്ന് യു.എസ്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. തെക്കുകിഴക്കന്‍ ഏഷ്യയിലെ സഖ്യകക്ഷികളുടെയും പങ്കാളികളുടെയും സമുദ്ര വിഭവങ്ങളും പരമാധികാര അവകാശങ്ങളും സംരക്ഷിക്കാന്‍ അമേരിക്ക ഒപ്പം നില്‍ക്കുമെന്നും മൈക്ക് പോംപിയോ വ്യക്തമാക്കി. സമുദ്രങ്ങളുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതിലും രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നതിലും അമേരിക്ക അന്താരാഷ്ട്ര സമൂഹത്തോടൊപ്പം നില്‍ക്കുന്നുവെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേര്‍ത്തു.

സ്‌കാര്‍ബറോ റീഫില്‍ നിന്നും സ്പ്രാറ്റ്‌ലി ദ്വീപുകളില്‍ നിന്നുമുള്ള പ്രത്യേക സാമ്പത്തിക മേഖല അവകാശം ഉള്‍പ്പെടെ ഒരു സമുദ്ര അവകാശവും ചൈനയ്ക്ക് നിയമപരമായി ഉന്നയിക്കാന്‍ കഴിയില്ലെന്ന് പോംപിയോ പറഞ്ഞു. ഫിലിപ്പീന്‍സ് അവകാശം ഉന്നയിക്കുന്നതും അവരുടെ പ്രത്യേക സാമ്പത്തിക മേഖലയില്‍ വരുന്നതെന്ന് ട്രിബ്യൂണല്‍ കണ്ടെത്തിയതുമാണ് സ്‌കാര്‍ബറോ റീഫ്. മലേഷ്യയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈലും ചൈനയുടെ തീരത്ത് നിന്ന് 1,000 നോട്ടിക്കല്‍ മൈലും അകലെ സ്ഥിതി ചെയ്യുന്ന ജെയിംസ് ഷോളിലും ചൈനയ്ക്ക് നിയമപമോ ഭൂമിശാസ്ത്രപരമോ ആയ അവകാശം ഇല്ലെന്നും പോംപിയോ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button