Latest NewsIndia

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയില്‍: സച്ചിൻ ‘കൈ’വിട്ടതോടെ ഗെലോട്ടിന് ഭീഷണി തന്നെ

തുടര്‍ന്ന് ഗവര്‍ണറെ കണ്ട മുഖ്യമന്ത്രി അലോക് ഗെലോട്ട് രാത്രി മന്ത്രിസഭായോഗവും വിളിച്ചു കൂട്ടി.

ജയ്‌പൂര്‍: കോൺഗ്രസ് വിട്ട യുവനേതാവ് സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രി,​ പി. സി. സി പ്രസിഡന്റ് സ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി. സച്ചിന്‍ പക്ഷക്കാരായ രണ്ട് മന്ത്രിമാരെയും നീക്കി,​ഗെലോട്ട് സര്‍ക്കാരിന് ഭീഷണിയായി സച്ചിന്റെ വിമത നീക്കം ശക്തമാകുകയായിരുന്നു . ഇന്നലത്തെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വിപ്പ് ലംഘിച്ച്‌ സച്ചിന്‍ ബഹിഷ്‌കരിച്ചതോടെയാണ് നടപടി. തുടര്‍ന്ന് ഗവര്‍ണറെ കണ്ട മുഖ്യമന്ത്രി അലോക് ഗെലോട്ട് രാത്രി മന്ത്രിസഭായോഗവും വിളിച്ചു കൂട്ടി.

ഗെലോട്ട് സര്‍ക്കാര്‍ ന്യൂനപക്ഷമായെന്നും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നും സച്ചിന്‍ പക്ഷം ആവശ്യപ്പെട്ടു. സച്ചിന്‍ പക്ഷം രാജിവച്ചാല്‍ ഗെലോട്ട് സര്‍ക്കാരിന് ഭീഷണിയാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. അതിനിടെ ബി. ജെ. പിയുടെ സുപ്രധാന യോഗം ഇന്ന് ജയ്‌പൂരില്‍ നടക്കും. ബി.ജെ.പി സച്ചിനെ സ്വാഗതം ചെയ്‌തിട്ടുണ്ട്. 76 പേരുടെ പിന്തുണയുള്ള ബി. ജെ. പിക്ക് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ 25 പേരുടെ പിന്തുണ കൂടി വേണം. അത്രയും പിന്തുണ സച്ചിന് ഉണ്ടോ എന്നറിയില്ല.

ശിവശങ്കറിന്റെ ആറുമാസത്തെ ഫോൺ രേഖകൾ പരിശോധിക്കാൻ ഒരുങ്ങുന്നു , മൊഴികളിൽ വൈരുദ്ധ്യം

മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഉടക്കി നില്‍ക്കുന്ന സച്ചിന്‍ ബി. ജെ. പി നേതാക്കളുമായി ആശയവിനിമയത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button