Latest NewsKeralaNews

കേരള ഗ്രാമീണ ബാങ്കുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത്, നീതി നിഷേധം. : ഡി.വൈ.എഫ്‌.ഐ

തിരുവനന്തപുരം • കേരള ഗ്രാമീണ ബാങ്കുകളിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തത് യുവജനങ്ങളോടുള്ള നീതി നിഷേധമാണെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ട് വരും. 01-07-20 ന് IBPS പുറത്തിറക്കിയ രാജ്യത്തെ വിവിധ ഗ്രാമീണ ബാങ്കുകളിലേക്കുള്ള നിയമനം സംബന്ധിച്ച വിജ്ഞാപനത്തിൽ, സംസ്ഥാനത്തെ ഏക ഗ്രാമീണ ബാങ്ക് ആയ കേരള ഗ്രാമീൺ ബാങ്കിൽ വിവിധ തസ്തികകളിലേക്കുള്ള വേക്കൻസികൾ പൂജ്യം ആയിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഗ്രാമീൺ ബാങ്കുകൾ കൈകാര്യം ചെയ്യുന്ന ബിസ്സിനസ്സിനനുസരിച്ച് വ്യത്യസ്ത കേഡറുകളിൽ ആവശ്യക്കാരുടെ എണ്ണം തീരുമാനിക്കുന്നത് മിത്ര കമ്മിറ്റിയാണ്. ഈ മിത്ര കമ്മിറ്റി റിപ്പോർട്ട് പ്രകാരം രണ്ടായിരത്തോളം വേക്കന്സികൾ കേരള ഗ്രാമീൺ ബാങ്കിൽ നിലവിലുള്ളപ്പോഴാണ് ഇത്തരം ഒരു സമീപനം അധികാരികൾ സ്വീകരിച്ചിട്ടുള്ളത്. മാത്രമല്ല കേരളത്തിൽ 632 ശാഖകളും, 10 റീജിയണൽ ഓഫീസുകളും, മലപ്പുറം ആസ്ഥാനമായി ഹെഡ് ഓഫീസും പ്രവർത്തിക്കുന്ന ഈ ബാങ്കിന്റെ ഒട്ടുമിക്ക ശാഖകളിലും അതിരൂക്ഷമായ സ്റ്റാഫ് ഷോർട്ടേജ് പ്രശ്നം നിലനിൽക്കുന്നുണ്ട്. . ഈ വർഷം മാത്രം 133 പേരാണ് ഈ ബാങ്കിൽ നിന്ന് റിട്ടയർ ചെയ്തു പോയത്. ഇത്തരത്തിൽ ഏത് മാനദണ്ഡങ്ങൾ എടുത്തു നോക്കിയാലും നിരവധി വേക്കൻസികൾ നിലവിലുള്ള ഈ സ്ഥാപനത്തിൽ അടുത്ത രണ്ടു വർഷത്തേക്ക് നിയമനങ്ങളൊന്നും തന്നെ വേണ്ടതില്ല എന്ന നിലപാടാണ് കേരള ഗ്രാമീൺ ബാങ്ക് അധികാരികൾ സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാട് അംഗീകരിക്കാൻ കഴിയില്ല.

അഭ്യസ്തവിദ്യരായ നിരവധി ചെറുപ്പക്കാർ തൊഴിൽ അന്വേഷകർ ആയി നിലനിൽക്കുമ്പോൾ, അവർക്ക് ന്യായമായും ലഭിക്കേണ്ടുന്ന ഒരു തൊഴിൽ സാധ്യതയെ പൂർണമായും ഇല്ലാതാക്കുന്ന വിചിത്രമായ ഈ നയം യുവജന വഞ്ചനയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് വർഷങ്ങളോളം പരീക്ഷാ പരിശീലനം നടത്തി ഈ ജോലിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. അവരുടെ ജീവിതവും പ്രതീക്ഷയും ഇല്ലാതാക്കുന്ന കേരള ഗ്രാമീൺ ബാങ്ക് മാനേജ്മെന്റിന്റെ നടപടി യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ പ്രശ്ങ്ങൾ ഉന്നയിച്ച് ജൂലൈ 17 ന് ഡിവൈഎഫ്ഐ സംസ്ഥാനത്തെ ഗ്രാമീൺ ബാങ്ക് റീജണൽ ഓഫീസുകളിൽ പ്രതിഷേധ ധർണ സങ്കടിപ്പിക്കും. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രതിഷേധ സമരമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button