KeralaLatest NewsNews

സ്വപ്‌ന സുരേഷുമായുള്ള ഫോണ്‍ സംഭാഷണത്തിനു പുറമെ മന്ത്രി കെ.ടി.ജലീലിന്റെ സിമി ബന്ധങ്ങള്‍ പുറത്തുവിട്ട് ദേശീയ മാധ്യമങ്ങള്‍

മലപ്പുറം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്ന സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണം പുത്തുവന്നതോടെ ദേശീയ മാധ്യമങ്ങള്‍ മന്ത്രി.കെ.ടി.ജലീലിനു പിന്നാലെ. ജലീലിന്റെ സിമി ബന്ധമൊക്കെ പുറത്തിട്ടാണ് റിപ്പബ്ലിക് ടി.വി, ടൈംസ് നൗ തുടങ്ങിയ ചാനലുകളുടെ പ്രൈം ടൈം ചര്‍ച്ചകള്‍ . തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വര്‍ണക്കടത്തിലെ പണം ഉപയോഗിക്കുന്നെന്ന എന്‍.ഐ.എയുടെ വെളിപ്പെടുത്തലുകള്‍ക്ക് പിറകെ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗവും മുന്‍ സിമി പ്രവര്‍ത്തകനുമായ ജലീല്‍ കേസിലെ പ്രധാന കണ്ണിയുമായി ഫോണ്‍ സംഭാഷണം നടത്തിയത് ഗുരുതര പ്രശ്‌നമെന്നാണ് അവര്‍ പറയുന്നത്.

Read Also : മന്ത്രി കെ.ടി.ജലീലിന് ഭയം : സ്വപ്ന സുരേഷിനെ വിളിച്ചതില്‍ വീണ്ടും വിശദീകരണവുമായി മന്ത്രി കെ.ടി.ജലീല്‍

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമൊഴുകുന്നത് സ്വര്‍ണക്കടത്തിലൂടെയാണെന്ന എന്‍.ഐ.എയുടെ നിലപാടിനോട് ചേര്‍ത്തുവെക്കാനാണ് ജലീലിന്റെ കഴിഞ്ഞ കാലം ദേശീയ മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. വലിയ റാക്കറ്റ് തന്നെ സംഭവത്തിന് പിന്നിലുണ്ടെന്നതിനുള്ള സൂചനയായിട്ടാണ് ദേശീയമാധ്യമങ്ങള്‍ മന്ത്രിയുടെയും ശിവശങ്കറിന്റെയും ബന്ധത്തെ കാണുന്നത്.

shortlink

Related Articles

Post Your Comments


Back to top button