COVID 19KeralaLatest NewsNews

തിരുവനന്തപുരത്ത് തീരമേഖല കേന്ദ്രീകരിച്ച് കോവിഡ് രോഗികൾ വർധിക്കുന്നത് ആശങ്കയാകുന്നു

തിരുവനന്തപുരം : തലസ്ഥാനത്തെ തീരമേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. വിഴിഞ്ഞം മേഖലയിൽ അൻപതിലേറെ കേസുകളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ സ്ഥിരീകരിച്ചത്. ഈ മേഖലയിൽ ഓരോ പ്രഥമഘട്ടചികിത്സാകേന്ദ്രങ്ങൾ ഉടൻ തുറക്കും.

പൂന്തുറ, മാണിക്യവിളാകം, പുത്തൻപളളി , വലിയതുറ, ബീമാപളളി തുടങ്ങിയ മേഖലകളിലായി 350 ലേറെ പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. വിഴിഞ്ഞം കോട്ടപ്പുറം, പുല്ലുവിള, പെരുമാതുറ, അഞ്ചുതെങ്ങ് അടക്കം ജില്ലയിലെ മറ്റ് തീരദേശ മേഖലകളിലും കേസുകൾ ഉയരുകയാണ്. പൂന്തുറ മേഖലയിലെ മത്സ്യത്തൊഴിലാളികളിൽ പലരും വിഴിഞ്ഞത്ത് നിന്നാണ് കടലിൽ പോകാറ്. എന്നാൽ ഇതിൽ രണ്ട് പേർക്ക് രണ്ടാഴ്ച മുൻപ് കോവിഡ് സ്ഥിരികരിച്ചിരുന്നു. തുടർന്ന് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾക്ക് കോവിഡ് പരിശോധന നടത്തണമെന്ന് ആ സമയത്ത് ആവശ്യമുയർന്നെങ്കിലും കാര്യമായ പരിശോധനകൾ ഉണ്ടായില്ല.

അതേസമയം പൂന്തുറയിൽ രോഗവ്യാപനം കൂടിയതിന് ശേഷമാണ് ഇവിടെ പരിശോധന ശക്തമാക്കിയതും കൂടുതൽ കേസുകൾ കണ്ടെത്തിയതും. ജനസാന്ദ്രത കൂടിയതിനാൽ തീരദേശത്ത് കോവിഡ് വ്യാപനം വളരെ വേഗത്തിലാണ്. വെങ്ങാനൂർ അടക്കം തീരദേശത്തിന്റെ സമീപ പ്രദേശങ്ങളിലും കോവിഡ് പടരുന്നുണ്ട്. വെങ്ങാനരിൽ ഇതുവരെ 11 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് പൂന്തുറയിലേതു പോലെ പ്രഥമഘട്ടചികിത്സാകേന്ദ്രം ബീമാപളളിയിലും വിഴിഞ്ഞത്തും സ്ഥാപിക്കാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button