KeralaLatest NewsNews

വീണ്ടും സ്വര്‍ണവേട്ട ; നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ദുബായില്‍ നിന്ന് നെടുമ്പാശേരിയില്‍ എത്തിയ കണ്ണൂര്‍ സ്വദേശി റഫുഖ്, കോയമ്പത്തൂര്‍ സ്വദേശി മണികുമാര്‍ എന്നിവരാണ് പിടിയിലായത്. റഫുഖില്‍ നിന്ന് പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1.850 കിലോ സ്വര്‍ണമാണ് പിടികൂടിയത്. മണികുമാറില്‍ നിന്ന് മിശ്രിത രൂപത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 280 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button