Latest NewsNewsInternational

അതിര്‍ത്തികള്‍ വെട്ടിപിടിച്ച് സാമ്രാജ്യത്വശക്തിയായി മാറാനായി നോക്കുന്ന ചൈന പുതിയ 21-ാം നൂറ്റാണ്ടിലെ ‘ഈസ്റ്റ് ഇന്ത്യാ കമ്പനി’യെന്ന് യുഎസ്

വാഷിങ്ടന്‍ : അതിര്‍ത്തികള്‍ വെട്ടിപിടിച്ച് സാമ്രാജ്യത്വശക്തിയായി മാറാനായി നോക്കുന്ന ചൈന പുതിയ 21-ാം നൂറ്റാണ്ടിലെ ‘ഈസ്റ്റ് ഇന്ത്യാ കമ്പനി’യെന്ന് യുഎസ്.
വിയറ്റ്നാം, മലേഷ്യ, തയ്വാന്‍, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന ദക്ഷിണ ചൈനാ കടലില്‍ സമ്പൂര്‍ണാധിപത്യം കൊതിക്കുന്ന ചൈനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യുഎസ്. ചൈന കടലിലെ പുതിയ ‘ഈസ്റ്റ് ഇന്ത്യാ കമ്പനി’യാണെന്ന് അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍ തുറന്നടിച്ചു.

Read Also : ഇന്ത്യ-ചൈന സംഘര്‍ഷം : ചൈനയെ എതിര്‍ത്തും ഇന്ത്യയെ അനുകൂലിച്ചും ജപ്പാന്‍ : ലോക രാഷ്ട്രങ്ങള്‍ ഇന്ത്യയെ അനുകൂലിച്ചതിനു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള നയതന്ത്രബന്ധം

ദക്ഷിണ ചൈനാ കടലിനു മേലുള്ള ചൈനയുടെ അവകാശവാദങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് വാക്കുകള്‍ കടുപ്പിച്ച് ഡേവിഡ് സ്റ്റില്‍വെല്‍ രംഗത്തു വന്നത്. ഇരുവരുടെയും പ്രസ്താവനയോടെ ദക്ഷിണ ചൈനാ കടലിലെ അവകാശവാദം സംബന്ധിച്ച് തുറന്ന പോരിന് യുഎസ് തയാറെടുക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

മേഖലയില്‍ ചുവടുറുപ്പിക്കാനുള്ള ശ്രമം തെറ്റാണെന്നും അന്യായമാണെന്നുമുള്ള മൈക്ക് പോംപെയോയുടെ പ്രസ്താവന രാജ്യാന്തര നിയമങ്ങളും വസ്തുതകളും അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ചൈന തിരിച്ചടിച്ചതിനു പിന്നാലെയാണ് യുഎസ് നിലപാട് കടുപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button