CinemaMollywoodNewsEntertainment

ഞങ്ങളെ ഫോക്കസിലേക്ക് പിടിച്ചുയര്‍ത്തിയ ​ഗുരു’; മലര്‍വാടിയുടെ പത്താം വര്‍ഷത്തില്‍ വിനീതിന് നന്ദി പറഞ്ഞ് നിവിനും അജുവും

ഒരുപിടി നല്ല നടന്മാരെയും ഒരു സൂപ്പര്‍ഹിറ്റ് സംവിധായകനേയും മലയാളികള്‍ക്ക് സമ്മാനിച്ച ചിത്രമാണ് മലര്‍വാടി ആര്‍ട്ട്സ്ക്ലബ്ബ്. അഞ്ച് സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രം ഒരു ദശകം പൂര്‍ത്തിയാക്കുകയാണ്. പത്ത് വര്‍ഷത്തിന് ഇപ്പുറവും മലര്‍വാടി ടീമിനെ ചേര്‍ത്തുനിര്‍ത്തുന്നത് അവരുടെ സൗഹൃദമാണ്. ചിത്രത്തില്‍ സ്പെഷ്യല്‍ ഡേ ആഘോഷമാക്കുകയാണ് നിവിന്‍ പോളിയും അജു വര്‍​ഗീസും വിനീത് ശ്രീനിവാസനും ഉള്‍പ്പടെയുള്ളവര്‍.

വിനീതിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് അജു വര്‍​ഗീസിന്റെ പോസ്റ്റ്. ഫോക്കസില്‍ ഔട്ടില്‍ നിന്ന് ഞങ്ങളെ ഫോക്കസിലോട്ടു പിടിച്ചുയര്‍ത്തിയെ ഗുരുവിനു നന്ദി എന്ന അടിക്കുറിപ്പില്‍ വിനീതിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. വിനീതിന്റെ ചിത്രത്തില്‍ പിന്നിലായി അഞ്ചം​ഗ സംഘത്തെ കാണാം.

നിവിന്‍ പോളിയും തന്റെ ആദ്യ സംവിധായകന് നന്ദി പറയാന്‍ മറന്നില്ല, നന്ദി സഹോദര, പത്ത് വര്‍ഷത്തെ സൗഹൃദം എന്ന അടിക്കുറിപ്പില്‍ വിനീതിനൊപ്പമുള്ള ചിത്രമാണ് നിവിന്‍ പങ്കുവെച്ചിരിക്കുന്നത്. മലര്‍വാടിയിലൂടെയാണ് നിവിന്‍ പോളി മലയാളത്തിലെ യുവതാരനിരയിലേക്ക് ഉയരുന്നത്. വിനീത് സംവിധാനം ചെയ്ത് രണ്ടാമത്തെ ചിത്രം തട്ടത്തിന്‍ മറയത്തിലും പ്രധാന വേഷത്തില്‍ എത്തിയത് നിവിന്‍ ആയിരുന്നു. കൂടാതെ അജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. നിരവധി ചിത്രങ്ങളില്‍ ഇവര്‍ മൂന്നു പേരും ഒന്നിച്ചത്.

വിനീത് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ നിവിനും അജുവിനും കൂടാതെ ഭ​ഗത് മാനുവല്‍, ഹരികൃഷ്ണ, ​ഗീവര്‍​ഗീസ് ഈപ്പന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. കൂടാതെ നെടുമുടി വേണു, ജ​ഗതി, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സൗഹൃദത്തിന്റേയും സം​ഗീതത്തിന്റേയും പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം തീയെറ്ററില്‍ മികച്ച വിജയമാണ് സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button