CinemaMollywoodLatest News

രാഷ്‌ട്രീയത്തില്‍ പയറ്റാന്‍ അല്ലു അര്‍ജുന്‍ !

പോസ്റ്ററില്‍ കലിപ്പ് ലുക്കില്‍ ആയിരുന്നു അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടത്.

സ്റ്റൈലിഷ് താരം അല്ലു അര്‍ജുന്‍ സംവിധായകന്‍ മഹി വി രാഘവിനൊപ്പം പുതിയ ചിത്രം ചെയ്യാന്‍ ഒരുങ്ങുന്നു. മമ്മൂട്ടി നായകനായി എത്തിയ ‘യാത്ര’ എന്ന സിനിമയുടെ സംവിധായകനാണ് മഹി വി രാഘവ്. അല്ലുവിന്‍റെ ചിത്രം ഒരു പൊളിറ്റിക്കല്‍ ഡ്രാമ ആകാനാണ് സാധ്യത. സിനിമയുടെ തിരക്കഥ അല്ലുവിന് വളരെ ഇഷ്ടമായെന്നും ഡേറ്റ് നല്‍കിയെന്നുമാണ് വിവരം.

അതേസമയം അല്ലു അര്‍ജുന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് പുഷ്പ. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. പോസ്റ്ററില്‍ കലിപ്പ് ലുക്കില്‍ ആയിരുന്നു അല്ലു അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടത്. സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായികയായെത്തുന്നത്. അല്ലു അര്‍ജുന്‍ ഒരു കള്ളക്കടത്തുകാരന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതായാണ് സൂചന.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close