Latest NewsNewsInternational

ഗർഭിണിയാകാതിരിക്കാൻ അമ്മ നിക്ഷേപിച്ച കോപ്പർ ടിയുമായി നവജാത ശിശു: ചിത്രം വൈറൽ

വിയറ്റ്നാം: ഗർഭനിരോധനത്തിനായി പൊതുവെ സ്ത്രീകൾ ഉപയോഗിക്കുന്ന മാർഗമാണ് കോപ്പർ ടി. ഇത്തരത്തിൽ അമ്മ ഗർഭനിരോധനത്തിനായി നിക്ഷേപിച്ച കോപ്പർ ടിയുമായി പ്രസവിച്ച നവജാത ശിശുവിന്റേ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. വടക്കൻ വിയറ്റ്നാമിനെ ഹായ്പോങ്ങ് നഗരത്തിലെ ഹായ്പോങ്ങ് ഇന്റർനാഷണൽ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ചിത്രത്തിൽ കറുപ്പും മഞ്ഞയും കലർന്ന കോപ്പർ ടിയാണ് കുഞ്ഞ് ഇടതുകൈയിൽ പിടിച്ചിരിക്കുന്നത്.

Read also: സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടുന്നു; കടുത്ത നിയന്ത്രണത്തിലേക്ക് കാസർഗോഡ്

രണ്ടുവർഷം മുൻപാണ് 34കാരി ഗർഭനിരോധന ഉപാധി എന്ന നിലയിൽ കോപ്പർ ടി നിക്ഷേപിച്ചത്. എന്നാൽ ഇത് പരാജയപ്പെട്ടുവെന്ന് ഗർഭിണിയായപ്പോഴാണ് മനസ്സിലായത്. നിക്ഷേപിച്ചതിനുശേഷം കോപ്പർ ടിക്ക് സ്ഥാനചലനമുണ്ടായതുകൊണ്ടാകാം യുവതി ഗർഭം ധരിച്ചതെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. കൈയിൽ കോപ്പർ ടിയും പിടിച്ചാണ് കുഞ്ഞ് പുറത്തേക്ക് വന്നതെന്നും അസാധാരണമായി തോന്നിയതുകൊണ്ടാണ് ചിത്രമെടുക്കാമെന്ന് വിചാരിച്ചതെന്നും ഡോക്ടർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button