Latest NewsNewsOman

പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തിന് തീപിടിച്ചു: മനഃസാന്നിദ്ധ്യം കൈവിടാതെ തീയണച്ച തൊഴിലാളിക്ക് അഭിനന്ദനവുമായി ഒമാന്‍ അധികൃതര്‍

മസ്‌ക്കറ്റ്: പെട്രോള്‍ പമ്പില്‍ വെച്ച് വാഹനത്തിന് തീപിടിച്ചു. വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. മസ്ക്കറ്റിലാണ് സംഭവം. വാഹനത്തില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന അഗ്നിശമന ഉപകരണങ്ങള്‍ ഉപയോഗിച്ച് തൊഴിലാളി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മനഃസാന്നിദ്ധ്യം കൈവിടാതെ പ്രവര്‍ത്തിച്ച തൊഴിലാളിക്ക് അഭിനന്ദനവുമായി ഒമാന്‍ അധികൃതര്‍ രംഗത്തെത്തി. പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button