COVID 19Latest NewsNewsInternational

പിടിതരാതെ കൊവിഡ്; ലോകത്ത് രോഗ ബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയാറ് ലക്ഷം പിന്നിട്ടു

ന്യൂയോർക്ക് :ലോകത്ത് കൊവിഡ് രോഗ ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. വേൾഡോമീറ്ററിന്റെ കണക്കനുസരിച്ച് 13,681,100 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 586,127 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 8,027,820 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തിലേറെ പുതിയ കേസുകളാണ് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തിനിടെ 66000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം പിന്നിട്ടു. ബ്രസീലില്‍ 35,000ത്തില്‍ അധികം പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത്.

അതേസമയം ഇന്ത്യയിലും സ്ഥിതി അതീവ ഗുരുതരമാണ്. 970,169 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 24,929 ആയി ഉയർന്നു. 613,735 പേർ രോഗമുക്തി നേടി എന്നത് ആശ്വാസം പകരുന്നു. രാജ്യത്ത് കൊവിഡ് ഡ്യൂട്ടിയിൽ ഏർപ്പെടുന്ന ഡോക്ടർമാർക്ക് ഐ.എം.എ റെഡ് അലർട്ട് നൽകി. ഡോക്ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും അതീവ ജാഗ്രത പാലിക്കണമെന്നാണ് ഐ.എം.എയുടെ നിർദേശം. രോഗം വരാതിരിക്കാനുളള നടപടികൾ സ്വീകരിക്കാനും, സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിക്കണമെന്നും ഐ.എം.എയുടെ നിർദേശത്തിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button