COVID 19NattuvarthaLatest NewsNewsIndia

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ 50,000 കവിഞ്ഞു, മരണസംഖ്യ ആയിരവും

ബെംഗളൂരു : കര്‍ണാടക കോവിഡ് ആശങ്ക വര്‍ധിക്കുന്നു. സംസ്ഥാനത്ത് രോഗബാധിതരുടെഎണ്ണം 50,000 പിന്നിട്ടു. വ്യാഴാഴ്ച 4,169 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 50,000 മറികടന്നത്. 104 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മരണസംഖ്യ ആയിരവും കവിഞ്ഞു. 1,032 മരണമാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. 1263 പേരെ ഇന്ന് ഡിസ്ചാര്ഡജ് ചെയ്തു. 19,729 ഡിസ്ചാര്‍ജുകളും 1,032 മരണവും ഉള്‍പ്പെടെ 51,422 കോവിഡ് -19 കേസുകള്‍ സംസ്ഥാനത്ത് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് 30,665 സജീവ കേസുകളാണ് നിലവില്‍ ഉള്ളത്. തലസ്ഥാനമായ ബെംഗളൂരുവില്‍ പുതിയ കേസുകളില്‍ ഭയാനകമായ വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചു. 18,828 സജീവ കേസുകളുള്ള ബെംഗളൂരുവിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് സജീവമായ കേസുകളില്‍ 60 ശതമാനവും ഉള്ളത്. 2344 പുതിയ കോവിഡ് -19 കേസുകളാണ് ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ‘ദൈവത്തിനു മാത്രമേ നമ്മെ രക്ഷിക്കാന്‍ കഴിയൂ’ എന്ന ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ബി ശ്രീരാമുലുവിന്റെ പ്രസ്താവന പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്. . അദ്ദേഹം നടത്തിയ പ്രസ്താവനയില്‍ ആളുകള്‍ ഭയപ്പെടുന്നു. ദൈവം മാത്രമാണ് കര്‍ണാടകയിലെ ജനങ്ങളെ സഹായിക്കേണ്ടതെങ്കില്‍ എന്തിനാണ് ബിജെപി അധികാരത്തില്‍ വരേണ്ടത്? അവര്‍ ഉടനെ രാജിവെക്കട്ടെ, പ്രസിഡന്റിന് ഭരണം കൈമാറണമെന്ന് കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ മന്ത്രിയെ വിമര്‍ശിച്ചു.

എന്നാല്‍ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും അത് നിസ്സഹായതയുടെ പ്രകടനമായിട്ടല്ല, മറിച്ച് ദൈവിക സഹായം തേടുകയാണെന്നും ശ്രീരാമുലു അവകാശപ്പെട്ടു. അടുത്ത 7-10 ദിവസത്തിനുള്ളില്‍ പ്രതിദിനം 40,000 മുതല്‍ 50,000 വരെ ടെസ്റ്റുകള്‍ നടത്തുന്നത് വഴി പരിശോധന ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. ഇത് പ്രതിദിനം 20,000 സാമ്പിളുകളുടെ നിലവിലെ പരിശോധന നിരക്കിന്റെ ഇരട്ടിയാണ്. മെച്ചപ്പെട്ട പരിശോധന, നേരത്തെയുള്ള തിരിച്ചറിയല്‍, ഔസൊലേഷന്‍, ചികിത്സ എന്നിവ വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതില്‍ പ്രധാനമാണെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button