Latest NewsNewsInternational

പൊള്ളുന്ന വെയിലിൽ കുഞ്ഞിനെ ഒറ്റയ്ക്ക് കാറിനുള്ളിൽ ഇരുത്തി ഷോപ്പിംഗിന് പോയ അമ്മക്കെതിരെ കേസ്

ഫ്ലോറിഡ : പൊരിവെയിലത്ത് 2 വയസ്സുകാരനായ കുട്ടിയെ കാറിനുള്ളിൽ ഇരുത്തിയിട്ട് ഷോപ്പിംഗിന് പോയ അമ്മക്കെതിരെ കേസ് . അടച്ചിട്ട കാറിനുള്ളിലിരുന്ന് വിയർത്ത് കുളിച്ച് ശ്വാസം കിട്ടാതെ അലറിവിളിക്കുന്ന കുട്ടിയെ കണ്ടവരാണ് വിവരം പൊലീസിലറിയിച്ചത്. എന്നാൽ ആരോ കുട്ടിയെ ഉപേക്ഷിച്ച് പോയതാണെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. ഇതോടെ കാറിന്‍റെ ഗ്ലാസ്സ് തകർത്ത് കുട്ടിയെ പൊലീസ് പുറത്തെടുത്തപ്പോഴാണ് സംഭവത്തിന്‍റെ നിജസ്ഥിതി പുറത്തറിഞ്ഞത്.

അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം നടന്നത്. വെല്ലിംഗ്ടണിലെ ഷോപ്പിങ്ങ് മാളിന്‍റെ മുന്‍വശത്തുള്ള കാര്‍ പാര്‍ക്കിംഗിൽ നിർത്തിയ കാറിൽ 2 വയസ്സുകാരനായ കുട്ടിയെ തനിച്ച് ഇരുത്തി ഷോപ്പിംഗിന് പോയതായിരുന്നു അമ്മ തേമിറസ് മറിയയ. ഇവർക്കെതിരെ ചൈൽഡ് നെഗ്ളക്റ്റ് ആക്റ്റ് പ്രകാരമാണ്
കേസെടുത്തിരിക്കുന്നത്.

പൊലീസ് പുറത്തെടുത്തപ്പോൾ കുട്ടി‍യുടെ ശരീരതാപനില 102 ഡിഗ്രി ഫാരൻഹീറ്റായിരുന്നു. പാംബീച്ച് കൗണ്ടി ഫയര്‍ റസ്ക്യു കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി. കുട്ടികളെ കാറിലിരുത്തി മാതാപിതാക്കൾ പുറത്തുപോവുന്ന സംഭവം ആദ്യമല്ല. കിഡ്‌സ് ആന്‍റ് കാര്‍സ് ഓര്‍ഗിന്‍റെ കണക്കനുസരിച്ച് അമേരിക്കയില്‍ 1990 മുതല്‍ 2020 വരെ 940 കുട്ടികളാണ് കാറിലിരുന്ന് ചൂട് കൊണ്ട് മരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button