CinemaLatest NewsEntertainment

ലൈ൦ഗീക ബന്ധത്തിലേര്‍പ്പെടാതെ ജീവിക്കുന്നതിലും ഭേദം കൊറോണ ബാധിച്ച്‌ മരിക്കുന്നതാണെന്ന് ഗായകന്‍‍

തന്‍റെ ലൈംഗീകതയെ തൃപ്തിപ്പെടുത്താനായി ഗായകന്‍ പുറംലോകവുമായി ബന്ധപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

മൂന്നു മാസങ്ങളോളം ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് കൊറോണ വൈറസ് ബാധിച്ച്‌ മരിക്കുന്നതാണെന്ന് 73കാരന്‍

ലോകത്താകമാനം കൊറോണ വൈറസ് (Corona Virus) വ്യാപിക്കുന്ന സാഹചര്യത്തില്‍ വീട്ടില്‍ തന്നെ തുടരണമെന്നും മറ്റുള്ളവരുമായുള്ള ശാരീരിക ബന്ധം പാടില്ലെന്നും നിര്‍ദേശമുണ്ടായിരുന്നു. പങ്കാളികള്‍ക്കൊപ്പം ജീവിക്കുന്നവര്‍ക്ക് ലൈംഗീക ബന്ധം തുടരാന്‍ അനുവാദമുണ്ടായിരുന്നു.

എന്നാല്‍, ലൈംഗീകതയ്ക്ക് വേണ്ടി പുറംലോകത്തെ ആശ്രയിക്കുന്നവര്‍ക്ക് ലോക്ക്ഡൌണ്‍ ( Corona Lockdown) സമയത്ത് അത് നഷ്ടമായിരുന്നു. സെരിബിയന്‍ ഗായകനായ ആന്‍ട്രിജ ഒജ്ഡാനിക് പറയുന്നത് ലൈംഗീകതയില്ലാത്ത ജീവിതം അസഹനീയമാണ് എന്നാണ്. എറ എന്ന സ്റ്റേജ് നാമത്തില്‍ അറിയപ്പെടുന്ന ഈ കലാകാരന്‍ സ്വയം വിശേഷിപ്പിക്കുന്നത് തന്നെ ‘womaniser’ എന്നാണ്.

‘മൂന്ന് മാസ൦ നല്ല ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ജീവിക്കുന്നതിനേക്കാള്‍ നല്ലത് കൊറോണ വൈറസ് (COVID-19) ബാധിച്ച്‌ മരിക്കുന്നതാണ്’ – മാസ്ക് ധരിച്ച തന്‍റെ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു.

തന്‍റെ ലൈംഗീകതയെ തൃപ്തിപ്പെടുത്താനായി ഗായകന്‍ പുറംലോകവുമായി ബന്ധപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍, അടുത്തിടെ തനിക്ക് കൊറോണ വൈറസ് പരിശോധന ഫലം പോസിറ്റീവായതായി താരം വ്യക്തമാക്കിയിരുന്നു. ഗായകന്റെ ആറു മക്കളെയും അടുത്തിടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓജാനിക്കിനും കൊവിഡ് ബാധിച്ചത്.

ഒരു ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടികളില്‍ മകനൊപ്പം പങ്കെടുത്തിരുന്നതയും അവിടെ നിന്നുമാകാം കൊറോണ പിടിപ്പെട്ടതെന്നുമാണ് താരം പറയുന്നത്,. 1973 മുതല്‍ സംഗീത മേഖലയില്‍ സജീവമായ ഒജാനിക് 2008ല്‍ റിയാലിറ്റി ഷോയായ Big Brother VIP-ല്‍ പങ്കെടുത്തതോടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button