KeralaLatest NewsIndia

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലിരുന്ന ആൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; നില ഗുരുതരം

ഒരു മാസം മുന്‍പ് കോവിഡുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ വ്യക്തി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം സ്വദേശിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണ്. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. അതേസമയം ഒരു മാസം മുന്‍പ് കോവിഡുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു.

ഭാര്യയുടെ ആദ്യ വിവാഹത്തിലെ 13 വയസുള്ള മകളെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ

മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ടു ആത്മഹത്യയും. മുരുകേശനും കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന ആനാട് കുളക്കി തടത്തരിക്കത്ത് വീട്ടില്‍ ഉണ്ണിയുമാണ് മെഡിക്കല്‍ കോളജില്‍ ജീവനൊടുക്കിയത്.മരുന്ന് നല്‍കാനെത്തിയ നഴ്‌സാണ് ഉണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments


Back to top button