KeralaLatest NewsNews

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡ‍ിപ്പിച്ച കേസിൽ 51കാരൻ അറസ്റ്റിൽ

തൃശൂർ : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് മുന്നിൽ ലൈംഗികാവയവ പ്രദർശനം നടത്തുകയും പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിൽ 51കാരൻ അറസ്റ്റിൽ. പെരുമ്പിലാവ് ആൽത്തറ സ്വദേശി പുത്തൻപീടികയിൽ വീട്ടിൽ അഷറഫാണ് പിടിയിലായത്. ഇയാൾക്കെതിരെ  പോക്‌സോ നിയമ പ്രകാരം കുന്നംകുളം പൊലീസാണ് കേസെടുത്തത്.

1992 ൽ പെരുമ്പിലാവ് ആൽത്തറയിലുണ്ടായ അലി വധക്കേസിൽ ഒന്നാം പ്രതിയായിരുന്ന ഇയാളെ  പിന്നീട് കോടതി വെറുതെ വിട്ടിരുന്നു. സി ഐ കെജി സുരേഷിന്റെ നിർദ്ദേശപ്രകാരം എസ് ഐ മാരായ ബാബു., ജോയ്. എ എസ് ഐ ഗോകുലൻ, ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർമാരായ സീനിയർ സിവിൽ പോലീസ് ഓഫീസർ ജാൻസി, സിവിൽ പൊലീസ് ഓഫീസർമാരായ സുമേഷ്, ഹരികൃഷ്ണൻ, വിനീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button