KeralaLatest NewsNews

ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ റെയ്ഡ്

തൃശൂര്‍ • തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ വീട്ടില്‍ റെയ്ഡ്. ഫൈസലിന്റെ കയ്പമംഗലം മൂന്ന് പീടികയിലെ വീട്ടിലാണ് കസ്റ്റംസ് വിഭാഗം റെയ്ഡ് നടത്തുന്നത്. ഇന്ന് ഉച്ചയോട് കൂടിയാണ് കസ്റ്റംസ് ഫൈസലിന്റെ വീട്ടിലെത്തിയത്.

ഫൈസല്‍ ഒന്നരവര്‍ഷമായി ഈ വീട്ടില്‍ എത്തിയിട്ടില്ല. വീട് പൂട്ടി സീല്‍ വയ്ക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ബന്ധുക്കളുടെ പക്കലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച്‌ വീട് തുറക്കുകയായിരുന്നു. ഫൈസലിന്റെ ബന്ധുക്കളുടെ മൊഴിയും കസ്റ്റംസ് രേഖപ്പെടുത്തും.

ഫൈസലിന്റെ പിതാവ് കൊവിഡ് ബാധിച്ച്‌ മരിച്ചത് ഒന്നര മാസം മുന്‍പാണ്. നാടുമായി ഫൈസലിന് വലിയ ബന്ധങ്ങളൊന്നും ഇല്ലെന്നാണ് വിവരം. വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. രണ്ട് നില വീട് കസ്റ്റംസ് മുഴുവനായി പരിശോധിച്ചു. നേരത്തെ ഫൈസലിനെ നാട്ടിലെത്തിച്ച ശേഷം പരിശോധന നടത്താമെന്നായിരുന്നു തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button