KeralaLatest NewsNews

പാലത്തായി പീഡന കേസിലെ ഗൂഡാലോചന വിശദമായി അന്വേഷിക്കണം; പോസ്കോ കേസുകളുടെ പ്രഹരശേഷി എതിരാളികളെ നേരിടാന്‍ ഭീകരസംഘടനകൾ ഉപയോഗിക്കുന്നു – കെ.സുരേന്ദ്രന്‍

തിരുവനന്തപുരം • പാലത്തായി പീഡന കേസ്സിൽ നടന്ന ഗൂഡാലോചന വിശദമായി അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തിൽ തീവ്രവാദ സംഘടനകൾ ഒരു വിദ്യാർത്ഥിനിയെയും കുടുംബത്തേയും ഉപയോഗിച്ച് നിരപരാധിയായ ഒരധ്യാപകനെ കള്ളക്കേസിൽ കുടുക്കിയ സംഭവം ഞെട്ടിക്കുന്നതാണ്. പോക്സോ കേസ്സുകളുടെ പ്രഹരശേഷി ഉപയോഗപ്പെടുത്തി എങ്ങനെ ഭീകരസംഘടനകൾ എതിരാളികളെ നേരിടുന്നു എന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് ഈ കേസെന്നും സുരേന്ദ്രന്‍ പറഞ്ഞു.

യോഗപ്പെടുത്തി എങ്ങനെ ഭീകരസംഘടനകൾ എതിരാളികളെ നേരിടുന്നു എന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് ഈ കേസ്സ്. പെൺകുട്ടിയെക്കൊണ്ട് പറയിപ്പിച്ച എല്ലാ മൊഴികളും വസ്തുതാവിരുദ്ധമാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിരിക്കുകയാണ്. സി. എ. എ വിഷയത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് ഈ ക്രൂരത ഒരധ്യാപകനോട് കാണിച്ചത്. ഈ കേസ്സിന്റെ പിന്നിൽ പ്രവർത്തിച്ച ശക്തികളെക്കുറിച്ച് ശരിയായ അന്വേഷണം നടക്കണമെന്നും അദ്ദേഹം പറഞ്ഞു.

കഥയറിയാതെ ആട്ടം കാണുന്ന കോൺഗ്രസ്സ്, ലീഗ് നേതാക്കൾ ഒന്നോർക്കണം. ആരു വിചാരിച്ചാലും ആരെയും കുടുക്കാന്‍ കഴിയുന്ന ഒരായുധമാണിത്. ഭീകരസംഘടനകളുടെ കയ്യിലെ കളിപ്പാവകളായി ഉന്നത നേതാക്കൾ അധഃപതിക്കരുത്. നിരപരാധിയായ ആ അധ്യാപകനും ഒരു കുടുംബമുണ്ടെന്ന് നിങ്ങൾ മറക്കരുതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button