CinemaMollywoodNews

മമ്മൂക്ക പച്ച ഷര്‍ട്ടിട്ടാല്‍ ഞാനും പച്ച ഷര്‍ട്ടിടും, മമ്മൂക്ക കാര്‍ വാങ്ങിയാല്‍ ഞാനും വാങ്ങും-കുഞ്ചാക്കോബോബൻ

മിനി കൂപ്പര്‍ വാങ്ങിയപ്പോള്‍ അതുമായി ബന്ധപ്പെട്ട ഒരു രസകരമായ കാര്യം പങ്കുവയ്ക്കുകയാണ് ചാക്കോച്ചന്‍.

മലയാളത്തിന്റെ പ്രിയനടന്‍ കുഞ്ചാക്കോ ബോബന്‍ അടുത്തിടെയാണ് പുതിയ കാര്‍ വാങ്ങിയത്. മിനി കൂപ്പറിന്റെ സ്പെഷ്യല്‍ എഡിഷനാണ് ചാക്കോച്ചന്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഈ സ്പെഷ്യല്‍ എഡിഷനില്‍ വരുന്ന കാറുകള്‍ ആകെ 20 എണ്ണമാണ്, കേരളത്തില്‍ നാലും. അതിലൊന്നാണ് ചാക്കോച്ചന്‍ സ്വന്തമാക്കിയിരിക്കുന്നത്.

മിനി കൂപ്പര്‍ വാങ്ങിയപ്പോള്‍ അതുമായി ബന്ധപ്പെട്ട ഒരു രസകരമായ കാര്യം പങ്കുവയ്ക്കുകയാണ് ചാക്കോച്ചന്‍. മലയാളത്തില്‍ കാറുകളോട് പ്രിയമുള്ള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടിയുടെ പക്കലും ഒരും മിനി കൂപ്പര്‍ മോഡലുണ്ട്. മിനി കൂപ്പര്‍ എസ് ആണ് മമ്മൂട്ടി മുന്‍പ് സ്വന്തമാക്കിയത്.

മമ്മൂട്ടിയെപ്പോലെ താനും മിനി കൂപ്പര്‍ സ്വന്തമാക്കിയതിനെക്കുറിച്ചാണ് ചാക്കോച്ചന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. മമ്മൂട്ടിയും താനും ഒരേ തരം വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കുന്നതിന്റെയും രണ്ടുപേരുടെയും മിനി കൂപ്പര്‍ കാറുകളുടെയും ചിത്രങ്ങളുള്ള മീം ആണ് ചാക്കോച്ചന്‍ പങ്കുവച്ചത്. ഒരു ആരാധകന്റെ യാദൃശ്ചികമായതും മനപ്പൂര്‍വമല്ലാത്തതുമായ മുന്നേറ്റമാണിതെന്ന് ചിത്രത്തിന്റെ അടിക്കുറിപ്പില്‍ ചാക്കോച്ചന്‍ പറയുന്നു.

ചുവപ്പും പച്ചയും നിറമുള്ള ഒരേപോലത്തെ വസ്ത്രങ്ങള്‍ ധരിച്ച മമ്മൂക്കയുടെയും ചാക്കോച്ചന്റെയും ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍. മമ്മൂട്ടിയുടെ കെഎല്‍ 36 ഡി 369 നമ്ബറിലുള്ള മിനി കൂപ്പറിന്റെ ഫൊട്ടോ ചാക്കോച്ചന്റെ പുതിയ മിനി കൂപ്പറിന്റേതിനൊപ്പം നല്‍കിയിരിക്കുന്നു.

369 എന്ന നമ്ബറില്‍ തന്റെ വാഹനങ്ങള്‍ രജിസ്ട്രര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മിനി കൂപ്പറിനു പുറമെ ജഗ്വാര്‍ എക്‌സ്ജെ, പോഷെ പാന്‍അമേറ, റ്റൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, ബിഎംഡബ്ള്യൂ 5 സീരീസ്, ബിഎംഡബ്ള്യൂ എം3, മിത്സുബിഷി പജേരോ സ്പോര്‍ട്ട്, ഔഡി എ7, ഫോക്‌സ്വാഗണ്‍ പസ്സാറ്റ് തുടങ്ങിയ കാറുകളും മമ്മൂട്ടിയുടെ ശേഖരത്തിലുണ്ട്.

ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ മിനിയുടെ അറുപതാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ വിപണിയിലെത്തിച്ച മിനി കൂപ്പര്‍ മോഡലാണ് ചാക്കോച്ചന്‍ സ്വന്തമാക്കിയത്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്‌പെഷ്യല്‍ എഡിഷനിലുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button