MollywoodLatest NewsKeralaNewsEntertainment

വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അത് തുടരാം, പ്രതികരിക്കാന്‍ താല്‍പര്യമില്ല: ചേര വിവാദത്തിൽ മറുപടിയുമായി സംവിധായകൻ

വിവാദം ഉണ്ടാകുമെന്ന് കരുതിയില്ലെന്നു സംവിധായകന്‍

നിമിഷ സജയനും റോഷന്‍ മാത്യുവും പ്രധാന കഥാപാത്രങ്ങളാകുന്ന ചേര എന്ന ചിത്രത്തിന്റെ പോസ്റ്റർ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ളതായിരുന്നു ചിത്രത്തിൻറെ പോസ്റ്റർ. ഇത് ക്രൈസ്തവ വിശ്വാസികളെ അപമാനിക്കുന്നതാണെന്ന വിമർശനം ഉയർന്നിരുന്നു.

പോസ്റ്റർ റിലീസ് ചെയ്ത കുഞ്ചാക്കോ ബോബനെതിരെയും സൈബർ ആക്രമണം നടന്നിരുന്നു. എന്നാല്‍ പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരം എത്തിക്കുക മാത്രമായിരുന്നു പോസ്റ്ററിന്റെ ലക്ഷ്യമെന്നും വിവാദം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും സംവിധായകന്‍ ലിജിന്‍ ജോസ് പ്രതികരിച്ചു.

read also: സ്വാതന്ത്ര്യത്തിലേക്ക് ചിരിച്ചുല്ലസിച്ച്, അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന കുരുന്നുകൾ: വൈറൽ വീഡിയോ

ഒരു കൊച്ച്‌ ചിത്രം മാത്രമാണ് ചേര. പ്രേക്ഷകരിലേക്ക് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കുക എന്നത് മാത്രമായിരുന്നു പോസ്റ്റര്‍ കൊണ്ടുള്ള ലക്ഷ്യം. ലിജിന്‍ പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് അത് തുടരാം ഇതില്‍ പ്രതികരിക്കാന്‍ താല്‍പര്യമില്ല എന്നും ലിജിന്‍ ജോസ് വ്യക്തമാക്കി. .ചേരയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കുവാനാണ് പദ്ധതി. നജീം കോയയാണ് തിരക്കഥ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button