KeralaLatest News

നാടിനെ ഞെട്ടിച്ച് കോഴിക്കോട് വയോധികയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന സംഭവം ; പ്രതി പിടിയില്‍

വയോധികയുടെ മൊഴിയുടെയും പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.

കോഴിക്കോട് : മുക്കം മുത്തേരിയില്‍ ഓട്ടോറിക്ഷാ യാത്രക്കാരിയായ വയോധികയെ ബോധരഹിതയാക്കി പീഡിപ്പിക്കുകയും തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍ . ഓട്ടോ ഡ്രൈവറായ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശിയായ മുജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .വയോധികയുടെ മൊഴിയുടെയും പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെയും അടിസ്ഥാനത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്.

പ്രതിക്കായി വ്യാപകമായ അന്വേഷണം നടന്നിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ തെളിവൊന്നും ലഭിച്ചില്ല . പിന്നീട് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് പൊലീസിനെ എത്തിച്ചത് . ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.ഈ മാസം രണ്ടിന് രാവിലെ ആറരയോടെയാണ് ഓമശ്ശേരി ഹോട്ടല്‍ ജീവനക്കാരിയായ സ്ത്രീ ജോലിക്ക് പോകുന്നതിനായി മുജീബിന്‍റെ ഓട്ടോയില്‍ കയറിയത് .

ഭാര്യക്ക് സർപ്രൈസ് കൊടുക്കാൻ ആരുമറിയാതെ നാട്ടിലെത്തിയ യുവാവ് കണ്ടത് ഭാര്യയുടെ കാമുകനെ , കൊടുവാളിന് ഭാര്യയുടെ തല വെട്ടി, സംഭവം കൊല്ലത്ത്

എന്നാല്‍ യാത്രയ്ക്കിടെ ഓട്ടോ തകരാറിലായെന്ന് പറഞ്ഞ് നിര്‍ത്തിയ മുജീബ്, വയോധികയെ ബോധംകെടുത്തുകയും തൊട്ടടുത്തുള്ള കാപ്പുമലയിലെ ആളൊഴിഞ്ഞ പറമ്പില്‍ കൊണ്ടുപോയി കൈയ്യും കാലും കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു . ശേഷം ആഭരണങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്തു.

അവശയായ വയോധികയെ തൊട്ടടുത്തുള്ള വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത് . പിന്നീട് ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു . വൈദ്യപരിശോധനയിലാണ് വയോധിക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button