Latest NewsNewsEntertainmentNews Story

‘ കുറേ എണ്ണം കുരച്ചുകൊണ്ടേയിരിക്കും, ഫിറോസിന്‍റെ കാറും വീടുമാണോ നിങ്ങളെ അസ്വസ്ഥരാക്കുന്നത്?’ പിന്തുണച്ച്‌ ഒമര്‍ ലുലൂ

ഫേസ്ബുക്കിലെ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയരായ ഫിറോസ് കുന്നംപറമ്ബില്‍, സാജന്‍ കേച്ചേരി ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്.

അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സോഷ്യല്‍മീഡിയ വഴി സഹായ അഭ്യര്‍ത്ഥന നടത്തിയതിനെ തുടര്‍ന്ന് വര്‍ഷ എന്ന യുവതിക്ക് വലിയൊരു തുക ലഭിച്ചിരുന്നു. ഈ ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് ഫേസ്ബുക്ക് ചാരിറ്റി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി വര്‍ഷ നല്‍കിയ പരാതിയില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.ഫേസ്ബുക്കിലെ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയരായ ഫിറോസ് കുന്നംപറമ്ബില്‍, സാജന്‍ കേച്ചേരി ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിവര്‍ക്കെതിരെയാണ് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്. വര്‍ഷയുടെ കരളാണ് അമ്മയ്ക്കായി പകുത്ത് നല്‍കിയത്. ശസ്ത്രക്രിയ കഴിഞ്ഞി‍‍ട്ട് 15 ദിവസമായതേ ഉളളൂ. അമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മൂന്നു മാസം കൂടി തുടര്‍ ചികിത്സ ആവശ്യമുണ്ട്. ഇതിനു വേണ്ടി വരുന്ന തുക കൂടി കരുതി വെക്കേണ്ടതുണ്ടെന്നും അതിനുശേഷം ബാക്കി തുകയുടെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നുമാണ് വര്‍ഷ ഫെയ്സ്ബുക് ലൈവിലൂടെ പറഞ്ഞത്.

ഫിറോസിന് ഫേസ്ബുക്കിലൂടെ പിന്തുണ അറിയിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനായ ഒമര്‍ ലുലു. ഫിറോസ് നിങ്ങള്‍ പ്രവര്‍ത്തനം തുടരുക ഒരാള്‍ക്കും ഉപകാരം ചെയ്യാത്ത മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ട് പിടിക്കാന്‍ ഇരിക്കുന്ന കുറെ എണ്ണം കുരച്ചുകൊണ്ടേയിരിക്കും എന്നാണ് ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ എഴുതിയത്.

ഫിറോസ് ഇതിനു മുന്‍പും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും വിമര്‍ശനങ്ങള്‍ക്ക് പാത്രമായിട്ടുണ്ട്. ആളുകളെ സഹായിക്കാനായി പണം പിരിക്കുന്നതാണ് ഫിറോസിനെ നേരത്തെയും വിവാദത്തിലാക്കിയത്. അതുപോലെ തന്നെ മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തതിന് ഫിറോസിനെ അന്ന് കെ എസ് യു നേതാവായിരുന്ന ജസ്ല മാടശ്ശേരി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പേര് പറയാതെ ഫിറോസ് ജസ്ലയ്ക്കെതിരെ അധിക്ഷേപം നടത്തിയത്. ഫേസ്ബുക്ക് ലൈവില്‍ എത്തിയായിരുന്നു ഫിറോസിന്‍റെ അധിക്ഷേപം. തനിക്ക് രാഷ്ട്രീയകക്ഷികളുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ ഫിറോസ് കുന്നംപറമ്ബില്‍ മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിക്കാനെത്തിയതിനെയാണ് ജസ്ല ചോദ്യം ചെയ്തിരുന്നത്.

ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

ഫിറോസ് നിങ്ങള്‍ പ്രവര്‍ത്തനം തുടരുക ഒരാള്‍ക്കും ഉപകാരം ചെയ്യാത്ത മറ്റുള്ളവരുടെ കുറ്റവും കുറവുകളും മാത്രം കണ്ട് പിടിക്കാന്‍ ഇരിക്കുന്ന കുറെ എണ്ണം കുരച്ചുകൊണ്ടേയിരിക്കും.എന്റെ അറിവില്‍ തന്നെ എന്ത് ചെയ്യണം എന്ന് അറിയാതേ പകച്ചു നിന്ന രണ്ട് കുടുബങ്ങളെ ഫിറോസിന്റെ ഇടപെടല്‍ മൂലം അസുഖം എല്ലാം ഭേദമായി ഇന്ന് സന്തോഷമായിരിക്കുന്നു.ഇനി ഫിറോസിന്റെ കാറും 3000sq.feet വീടുമാണ് നിങ്ങളെ അസ്വസ്ഥരാക്കുന്നതെങ്കില്‍ നിങ്ങളോട് സംസാരിച്ചട്ട് കാര്യമില്ല.
ദൈവം അനുഗ്രഹിക്കട്ടെ.

shortlink

Post Your Comments


Back to top button