KeralaLatest NewsIndia

വർഷയുടെ അക്കൗണ്ടിലേക്ക് കണക്കിൽ കവിഞ്ഞ പണം വന്ന സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥക്കും സംശയം, പുലിവാല് പിടിച്ചു സാജൻ കേച്ചേരി മുതൽ ഫിറോസ് കുന്നംപറമ്പിൽ വരെ

ഇത്രയും രൂപ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിയതും, ഓപ്പറേഷൻ കഴിഞ്ഞു ബാക്കി ഉള്ള തുക വർഷ നൽകണമെന്ന് പറഞ്ഞു മാനസികമായി പീഡിപ്പിച്ചതുമാണ് പോലീസിന്റെ അന്വേഷണ പരിധിയിൽ വരുന്നത്.

കൊച്ചി: അമ്മയുടെ ഓപ്പറേഷന്റെ പേരില്‍ വര്‍ഷക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചതിന്റെ പേരില്‍ വർഷയെ ഭീഷണിപ്പെടുത്തുന്നു എന്ന കേസിൽ അന്വേഷണം പുതിയ തലത്തിലേക്ക്. സമൂഹ മാധ്യമങ്ങൾ വഴിയുള്ള അഭ്യർത്ഥന പ്രകാരം വർഷയുടെ അക്കൗണ്ടിലേക്ക് എത്തിയത് ഒരു കോടി ഇരുപത്തി ഒന്ന് ലക്ഷം രൂപയാണ്. ഇത്രയും രൂപ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ എത്തിയതും, ഓപ്പറേഷൻ കഴിഞ്ഞു ബാക്കി ഉള്ള തുക വർഷ നൽകണമെന്ന് പറഞ്ഞു മാനസികമായി പീഡിപ്പിച്ചതുമാണ് പോലീസിന്റെ അന്വേഷണ പരിധിയിൽ വരുന്നത്.ശസ്ത്രക്രിയ കഴിഞ്ഞ് അമ്മ രാധയ്ക്കൊപ്പം വര്‍ഷയും അമൃതാ ആശുപത്രിയുടെ സമീപത്തെ വീട്ടില്‍ കഴിയുകയാണ്.

ഇതിനിടയിലാണ് അക്കൗണ്ടിലുള്ള ബാക്കി തുക കൈകാര്യം ചെയ്യാന്‍ തനിക്കുകൂടി സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സാജന്‍ കേച്ചേരി ഭീഷണിയുമായി എത്തിയത് എന്ന് വര്‍ഷ ആരോപിക്കുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് ആദ്യ ചെക്കപ്പ് പോലും കഴിയാത്ത സാഹചര്യത്തില്‍ ഒരു മാസത്തെ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇപ്പോള്‍ നിരന്തരം ഫോണിലൂടെയും സമൂഹ്യമാധ്യമങ്ങളിലൂടെയും ഭീഷണിയാണെന്നും വീഡിയോ ലൈവില്‍ വര്‍ഷ പറഞ്ഞു.അമൃത ആശുപത്രിയില്‍ തന്നെ അപകടനിലയിലായിരുന്ന ഗോപിക എന്ന കുട്ടിക്ക് വര്‍ഷ സ്വന്തം നിലയില്‍ സഹായം നല്‍കിയിട്ടുണ്ട് എന്നും വര്‍ഷ വെളിപ്പെടുത്തിയിരുന്നു.

ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ മുന്‍കൂട്ടി അക്കൗണ്ട് ഉടമകളുമായി കരാറിലേര്‍പ്പെടുന്നു എന്നാണ് പൊലീസിന്റെ സംശയം.
യുവതിയുടെ അക്കൗണ്ടിൽ ഇത്രയും പണം എത്തിയ സംഭവത്തില്‍ നിയമവിരുദ്ധ പണം ഇടപാടു സംഘമെന്നു സംശയിക്കുന്നതായി ഡിസിപി ജി.പൂങ്കുഴലി ഐപിഎസ് വ്യക്തമാക്കിയതോടെ അന്വേഷണം പുതിയ തലത്തിലെത്തുകയാണ്. സംഭവത്തിനു ഹവാല, കുഴല്‍പ്പണ ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുവാനൊരുങ്ങുകയാണ് . ഇത് ഫേസ്‌ബുക്കില്‍ ചാരിറ്റി ചെയ്യുന്നവരെ മുഴുവന്‍ വെട്ടിലാക്കുന്നതാണ്.

ഇതിന് ഒപ്പിട്ട ബ്ലാങ്ക് ചെക്കും പ്രോമിസറി നോട്ടുംവരെ തയാറാക്കും. ഇതിനുശേഷമാണ് വാട്‌സാപ്പിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും സഹായ അഭ്യര്‍ത്ഥന. അക്കൗണ്ട് ഉടമകള്‍ ആശുപത്രി തിരക്കുകളില്‍ ആകുന്ന സമയം ചികിത്സയ്ക്കാവശ്യമുള്ള പണം നല്‍കി ബാക്കിയുള്ളവ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റുകയും ചെയ്യും. രോഗി മരിക്കുന്ന സാഹചര്യമുണ്ടായാല്‍ ആശുപത്രി ബില്‍ കിഴിച്ചുള്ള തുക ഇവര്‍ സ്വന്തം അക്കൗണ്ടിലേയ്ക്ക് മാറ്റും. സാധാരണക്കാരായ ആളുകള്‍ ആവശ്യം കഴിഞ്ഞാല്‍ ബാക്കിയുള്ള തുക എതിര്‍പ്പ് അറിയിക്കാതെ കൈമാറും.

തുടര്‍ച്ചയായി മൂന്നാം ദിനവും ഓഹരി വിപണിയിൽ കുതിപ്പ്

ചികിത്സാ ആവശ്യത്തിനുള്ളതു കിഴിച്ചുള്ള തുക യുവതിയില്‍ നിന്നു തിരികെ ലഭിക്കുമെന്ന വിശ്വാസത്തില്‍ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ കുഴല്‍പ്പണം വര്‍ഷയുടെ അക്കൗണ്ടിലേക്കയച്ചതാണോ എന്നതാണു സംശയം. ചികിത്സയ്ക്കായി 30 ലക്ഷത്തില്‍ താഴെയുള്ള തുകയ്ക്കാണ് യുവതി അഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ആദ്യ ദിവസം 65 ലക്ഷം രൂപയിലേറെ അക്കൗണ്ടില്‍ എത്തിയതോടെ ഇനി ആരും പണം അയയ്‌ക്കേണ്ട എന്ന് അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം കൂടുതല്‍ തുക അക്കൗണ്ടില്‍ എത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അക്കൗണ്ടിലേയ്ക്ക് 60 ലക്ഷം രൂപ വിദേശത്തുള്ള ഒരു ചാരിറ്റി സംഘടന ഒറ്റത്തവണയായി നിക്ഷേപിച്ചു. ഇതില്‍ അസ്വഭാവികത ഉള്ളതായാണ് പൊലീസ് വിലയിരുത്തല്‍. അക്കൗണ്ടില്‍ അധികം വന്ന തുക മറ്റുള്ള രോഗികളെ സഹായിക്കാനാണ് ചെലവഴിക്കുക എന്ന് ഇവര്‍ അവകാശപ്പെടുമെങ്കിലും ഇത് എന്താണു ചെയ്യുന്നത് എന്നതിനെക്കുറിച്ച്‌ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button