Latest NewsNewsVideos

കുടിവെള്ളത്തിന് കൈനീട്ടി യാചിച്ച് കുഞ്ഞ് അണ്ണാന്‍; സോഷ്യൽ മീഡിയിൽ വൈറലായി കൗതുകകരമായ വീഡിയോ

മൃഗങ്ങളുടെ കൗതുകകരമായ പല വീഡിയോകളും സോഷ്യൽ മീഡിയിൽ വൈറലാകാറുണ്ട് എന്നാൽ ഇപ്പോൾ വെള്ളത്തിനായി വഴിയാത്രക്കാരന്‍റെ പിറകെ നടന്ന് യാചിക്കുന്ന ഒരു അണ്ണാന്‍ കുഞ്ഞിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വീഡിയോ എവിടെ നിന്നാണെന്നോ. എന്നെടുത്തതാണെന്നോ വ്യക്തമല്ലെങ്കിലും വളരെ രസകരവും എന്നാൽ സ്പര്‍ശിയുമായ വീഡിയോ ഇതിനോടകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞിരിക്കുകയാണ്.  വഴിയിലൂടെ നടക്കുന്ന ആളെ വിടാതെ പിന്തുടരുന്ന ഒരു അണ്ണാനാണ് വീഡിയോ ദൃശ്യങ്ങളിൽ. ഇയാൾ അണ്ണാനെ ശ്രദ്ധിച്ചതോടെ അത് നിവർന്ന് മുൻകാലുകൾ ഉയർത്തി യാചിക്കുന്നത് പോലെ നിൽക്കുന്നു. ‌‌‌

 

ഇത് കണ്ട കുപ്പി കൈയില്‍ വെച്ചയാള്‍ അണ്ണാന് വെള്ളം കൊടുക്കുന്നു. വളരെ പെട്ടന്ന് തന്നെ അണ്ണാന്‍ വെള്ളം കുടിക്കുന്നതും കാണാം. കുപ്പിയില്‍ പകുതിയോളം ഉണ്ടായിരുന്ന വെള്ളം അണ്ണാന്‍ മുഴുവനും കുടിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button