Latest NewsNewsInternational

ചൈനയില്‍ നിന്നും മാറി അമേരിക്കന്‍ കമ്പനിയായി ടിക് ടോക് മാറിയേക്കുമെന്ന് റിപ്പോർട്ട്

ചൈനയുമായുള്ള പ്രശ്‌നങ്ങൾക്ക് പിന്നാലെ ടിക് ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ടിക് ടോകിന് കനത്ത ക്ഷീണമാണ് വരുത്തിയത്. ഇപ്പോൾ അമേരിക്കയും ടിക് ടോക് നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തിൽ ചൈനയില്‍ നിന്നും പൂര്‍ണമായി വേര്‍പെട്ട് അമേരിക്കന്‍ കമ്പനിയായി ടിക് ടോക് മാറിയേക്കുമെന്നാണ് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ലാരി കുഡ്‌ലോവ് വ്യക്തമാക്കുന്നത്. അത്തരമൊരു തീരുമാനം സ്വീകരിക്കുകയാകും ടിക് ടോകിനും ഉചിതമെന്നും എന്നാൽ ടിക് ടോക് നിരോധിക്കുന്നതിനെ സംബന്ധിച്ച്‌ അമേരിക്ക അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read also: ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ; അഞ്ച് ദിവസം പ്രായമുള്ള കുട്ടിയെ വെല്ലൂരിൽ എത്തിച്ചു

ടിക് ടോക് ചൈനയില്‍ നിന്നും പൂര്‍ണമായി വേര്‍പിരിയണമെന്ന് അമേരിക്ക ഉപാധി വെച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ച്‌, ടിക് ടോക് പ്രതികരിച്ചിട്ടില്ല. അതേസമയം ചൈനയില്‍ നിന്നും അകലം പാലിക്കാനുള്ള ശ്രമങ്ങള്‍ ടിക് ടോക് ആരംഭിച്ചു കഴിഞ്ഞുവെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button