COVID 19KeralaLatest NewsNews

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് : ഒരാള്‍ കൂടി പിടിയില്‍; ഇന്ന് അറസ്റ്റിലാകുന്ന മൂന്നാമത്തെയാള്‍

മലപ്പുറം • സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെ കൂടി കസ്റ്റംസ് വിഭാഗം അറസ്റ്റ് ചെയ്തു. മലപ്പുറം കോഴിച്ചെന സ്വദേശി അബ്ദുവിനെയാണ് അറസ്റ്റ് ചെയ്തതത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ കസ്റ്റഡിയിലെടുത്ത കോഴിക്കോട് സ്വദേശികളായ ജിഫ്സല്‍, ഷമീം എന്നിവരുടെ അറസ്റ്റ് നേരത്തെ കസ്റ്റംസ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് പേരെയും കസ്റ്റംസ് ഉടന്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

വന്‍ ഇടപാടും ഉന്നത ബന്ധങ്ങളും സ്വര്‍ണക്കടത്ത് കേസിന് പിന്നില്‍ ഉണ്ടെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിസും കസ്റ്റംസും കണ്ടെത്തിയിട്ടുള്ളത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപിനേയും തിരുവനന്തപുരത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തി. രണ്ട് സംഘങ്ങളായാണ് എന്‍ ഐ എ സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ളാറ്റിലും ഇവരുടെ വീടുകളിലും പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button