COVID 19Latest NewsNewsIndia

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; 24 മണിക്കൂറിനിടെ 38,902 പേർക്ക് രോഗബാധ

ഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 38,902 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10,77,618 ആയി. 543 പേര്‍ കൂടി മരിച്ചതോടെ 26,816 പേര്‍ക്കാണ് രാജ്യത്ത് കൊവി‍ഡ് കാരണം ജീവന്‍ നഷ്ടപ്പെട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 6,77,423 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗ ബാധിതർ ഉള്ളത്. ഇവിടുത്തെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. മുംബൈയിൽ മാത്രം ഒരു ലക്ഷം കൊവിഡ് കേസുകളായി. തമിഴ്നാട്ടിലും കർണ്ണാടകയിലും തുടർച്ചയായി നാലായിരത്തിലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ആന്ധ്രപ്രദേശിലും രോഗികളുടെ എണ്ണത്തിൽ വൻവർദ്ധനയാണുണ്ടായത്. മൂവായിരത്തി തൊള്ളായിരം കേസുകളാണ് 24 മണിക്കൂറിനിടയിൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പശ്ചിമ ബംഗാളിൽ പ്രതിദിന രോഗബാധ രണ്ടായിരം കടന്നു. രണ്ടായിരത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്ത ബിഹാറിലും ഉത്തർപ്രദേശിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

അതേസമയംഡൽഹിയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തി അഞ്ഞൂറിൽ താഴെയെത്തിയത് ആശ്വാസകരമാണ്. ബംഗളുരുവിൽ കാര്യമായ രോഗലക്ഷണങ്ങളുള്ള കൊവിഡ് ബാധിതരെ മാത്രം കിടത്തി ചികിത്സിച്ചാൽ മതിയെന്ന് ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ലക്ഷണങ്ങളില്ലാതെയും നേരിയ രോഗലക്ഷണങ്ങളോടെ എത്തുന്നവരെയും കൊവിഡ് കെയർ കേന്ദ്രങ്ങളിലേക്കയക്കണമെന്ന് കർണാടക സർക്കാർ നിർദേശം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button