Latest NewsUAENewsGulf

ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റില്‍ : ഫൈസലിന്റേത് ഏറ്റവും ഗുരുതരകുറ്റകൃത്യമെന്ന് ദുബായ് പൊലീസ് : ഫൈസലിനെ ഇന്ത്യയിലേയ്ക്ക് നാടുകടത്തും : സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക വഴിത്തിരിവ്

ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും നിര്‍ണായക വഴിത്തിരിവ്. കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദ് അറസ്റ്റിലായി ;. മൂന്നുദിവസം മുമ്പ്, വ്യാഴാഴ്ചയാണ് ഫൈസലിനെ ദുബായ് റഷീദിയ പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം. ദുബായ് പൊലീസ് ഫൈസലിനെ മൂന്നുവട്ടം ചോദ്യം ചെയ്തുവെന്നാണ് വിവരം

Read Also : അറ്റാഷെക്ക് ഗണ്‍മാനായി പോലീസുകാരനെ നിയമിച്ചതില്‍ ഡി.ജി.പിയുടെ പങ്കും അന്വേഷിക്കണം; ആവശ്യവുമായി വി.ടി. ബല്‍റാം

ഫൈസലിന്റേത് ഗുരുതരമായ കുറ്റകൃത്യമാണെന്നാണ് യു.എ.ഇയുടെ വിലയിരുത്തല്‍ സ്വര്‍ണക്കടത്ത് കേസിലെ ഏറ്റവും നിര്‍ണായകമായ അറസ്റ്റാണ് ഇപ്പോള്‍ഉണ്ടായിരിക്കുന്നത്.

നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഫൈസലിന്റെ വാര്‍ത്തകകള്‍ പുറത്തെത്തിയപ്പോള്‍, പ്രചരിക്കുന്ന ഫോട്ടോ തന്റെയാണെന്നും എന്നാല്‍ ; കേസുമായി ബന്ധമില്ലെന്നും അവകാശപ്പെട്ട് ഇയാള്‍ മാധ്യമങ്ങളള്‍ക്ക് മുന്നില്‍ നാടകം കളിച്ചിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ ഫൈസല്‍ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് എന്‍ഐ.എ. സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഫൈസല്‍ അപ്രത്യക്ഷനായി. ഇതിനിടെ ഇന്ത്യ ഇയാളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുകയും യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പടുത്തുകയും ചെയ്തു. യു.എ.ഇയില്‍ ;നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കടക്കുന്നത് തടയാനായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button