COVID 19KeralaLatest NewsNews

തിരുവനന്തപുരം മെഡിക്കൽ കോളജ് അടച്ചിടേണ്ട സാഹചര്യമില്ല,നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് പരിഗണനയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി അടച്ചിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അതേസമയം മെഡിക്കല്‍ കോളേജില്‍ ചില നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ ആലോചിക്കുന്നുണ്ടെന്നും ഒപിയില്‍ ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.  മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 150 ജീവനക്കാര്‍ക്ക് കൊവിഡ് നിരീക്ഷണത്തില്‍ പോയത് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ചെറിയ പനിക്ക് ചികിത്സ തേടുന്നതിനായി ആരും മെഡിക്കല്‍ കോളേജില്‍ വരരുതെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. കൊവിഡ് വാർഡുകളിൽ പ്രവർത്തിക്കുന്നവർക്ക് അസുഖം വന്നിട്ടില്ലെന്നും മറ്റ് വിഭാഗങ്ങളിലെയും എല്ലാ ആരോഗ്യ പ്രവർത്തകരും മുൻകരുതൽ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എട്ട് ഡോക്ടർമാർക്കടക്കം ഇരുപതോളം ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചതാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചത്. ജനറൽ വാർഡിൽ ചികിത്സയിൽ ഉണ്ടായിരുന്ന അഞ്ച് പേർക്കും രോഗം സ്ഥിരീകരിച്ചു. ഓർത്തോ, സർജറി, സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, 40 ഡോക്ടർമാരടക്കം 150 ജീവനക്കാരെ നിരീക്ഷണത്തിലേക്ക് മാറ്റി. ജില്ലയിലെ പ്രധാന കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ ജീവനക്കാർക്ക് തന്നെ രോഗം ബാധിച്ചത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.

കൊവിഡ് ഡ്യൂട്ടി എടുക്കാത്തവർക്കടക്കം രോഗം ബാധിച്ച സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവുമായി നഴ്‍സ്‍മാരുടെ സംഘടന രംഗത്തെത്തി. പരിശോധന കൂട്ടുന്നത് അടക്കമുള്ള അടിയന്തിര നടപടിയാണ് നേഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. 07, 15, 18,19 വാർഡുകൾ ഓർത്തോ, സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിലെ ചില വിഭാഗങ്ങൾ, എന്നിവ വ്യാപന ഭീഷണിയിലാണ്. ശസ്ത്രക്രിയ വാർഡ് നേരത്തെ അടച്ചിരുന്നു. കൂടുതൽ ഡിപ്പാർട്ടമെന്‍റുകള്‍ അടച്ചിടേണ്ടിവരും. രോഗികൾക്ക് കൂട്ടിരിപ്പിനെത്തിയവരിൽ നിന്നാണ് വ്യാപനമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button